Wednesday November 22, 2017
Latest Updates

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല് കൊടുക്കുന്നത് അവരുടെ ബുദ്ധിവളര്‍ച്ചക്ക് സഹായിക്കും

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല് കൊടുക്കുന്നത് അവരുടെ ബുദ്ധിവളര്‍ച്ചക്ക് സഹായിക്കും

കൂടുതല്‍ കാലം കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് അവരുടെ ബുദ്ധിവളര്‍ച്ചക്ക് സഹായിക്കുമെന്ന് പഠനം. ബ്രസീലിലെ ഗവേഷകര്‍ 3500ഓളം കുഞ്ഞുങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ചുരുങ്ങിയത് ആറു മാസമെങ്കിലും കുഞ്ഞുങ്ങളെ മുലയൂട്ടണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് മുലകുടിയും കുട്ടികളുടെ ബുദ്ധിക്ഷമതയും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന കണ്ടെത്തല്‍. ഒരു മാസത്തില്‍ കുറവ് കാലം മുലപ്പാല്‍ ലഭിച്ച കുട്ടികള്‍ മുതല്‍ ഒരു വര്‍ഷത്തിലേറെ കാലം മുലയൂട്ടിയ കുട്ടികള്‍ വരെയാണ് പഠനത്തിന്റെ ഭാഗമായത്. വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് കണ്ടെത്തല്‍. കൂടുതല്‍ കാലം മുലപ്പാല്‍ ലഭിച്ചവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിക്ഷമതയുണ്ടെന്ന് കണ്ടെത്താനായി. ഇതേ കുട്ടികള്‍ ഭാവിയില്‍ മികച്ച സ്‌കൂള്‍ വിദ്യാഭ്യാസം സ്‌നവായത്തമാക്കിയതായും കൂടുതല്‍ ശമ്പലം ലഭിക്കുന്ന ജോലികളില്‍ പ്രവേശിച്ചതായും കണ്ടെത്തി.

മുലയൂട്ടല്‍ ഒരു ബാധ്യതയായി കാണുന്ന സമൂഹത്തില്‍ ഈ പഠനം ഗുണം ചെയ്യുമെന്ന് പഠനം നഗത്തിയ ബ്രസീലിലെ പെലോട്ടസ് ഫെഡറല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ഡോ. ബെര്‍ണാഡോ ലെസാ ഹോര്‍ത്ത അവകാശപ്പെട്ടു. തലച്ചോറിന്റെ വളര്‍ച്ചയ്ക്കാവശ്യമായ കൊഴുപ്പ് മുലപ്പാലില്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ബുദ്ധിക്ഷമത കൂടാന്‍ കാരണമത്രെ.

Scroll To Top