Wednesday November 22, 2017
Latest Updates

കീടനാശിനി ഉപയോഗം;യൂറോപ്യന്‍ യൂണിയന്റെ കര്‍ക്കശ നിലപാടില്‍  ബസുമതി അരിയുള്‍പ്പെടയുള്ള ഇന്ത്യന്‍ ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിയ്ക്ക് ഭീഷണി,പരിഹാരശ്രമവുമായി ചര്‍ച്ച ഈ ആഴ്ച 

കീടനാശിനി ഉപയോഗം;യൂറോപ്യന്‍ യൂണിയന്റെ കര്‍ക്കശ നിലപാടില്‍  ബസുമതി അരിയുള്‍പ്പെടയുള്ള ഇന്ത്യന്‍ ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിയ്ക്ക് ഭീഷണി,പരിഹാരശ്രമവുമായി ചര്‍ച്ച ഈ ആഴ്ച 

ന്യൂഡെല്‍ഹി :കീടനാശിനി ഉപയോഗം സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ കര്‍ക്കശ നിലപാടില്‍ ഇന്ത്യയുടെ ബസുമതി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ കയറ്റുമതി കയറ്റുമതി നഷ്ടമാകാന്‍ സാധ്യതയേറി. നിലപാടില്‍ ഇളവുവരുത്തിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള വന്‍ കയറ്റുമതി ഇടപാട് ഇന്ത്യക്ക് നഷ്ടമാകും.ഇന്ത്യന്‍ പ്രതിനിധി സംഘവുമായി ബസുമതി അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി 12ന് യൂറോപ്യന്‍ യൂണിയന്‍ പ്രത്യേകം യോഗം വിളിച്ചിട്ടുണ്ട്.

തീരുമാനമായില്ലെങ്കില്‍ പാക്കിസ്ഥാനില്‍ നിന്നും അരി ഇറക്കുമതി ചെയ്യേണ്ടി വരുമെന്ന് കയറ്റുമതിക്കാരുടെ സംഘടനയായ എഐആര്‍ഇഎ വെളിപ്പെടുത്തി.

യൂണിയന്റെ 1700കോടി രൂപയുടെ ബസുമതി അരിയുടെ ബിസിനസാണ് അങ്ങനെ വന്നാല്‍ രാജ്യത്തിന് നഷ്ടമാകുക.ദശലക്ഷ കണക്കിന് രൂപായാണ് ഇന്ത്യയി യൂറോപ്പിലേക്കുള്ള ഭക്ഷ്യോത്പന്ന കയറ്റുമതി വഴി ഇന്ത്യയ്ക്ക് ലഭിക്കുന്നത്.യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിലപാടാവും ഇന്ത്യന്‍ ബിസിനസിന് വിനയാവുക.കീടങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്ന ട്രൈസൈക്ലാസോളിന്റെ പരമാവധി അളവ് 0.001എംജിയാക്കി യൂറോപ്യന്‍ യൂണിയന്‍ താഴ്ത്തിയിരുന്നു.എല്ലാ രാജ്യങ്ങളിലും കര്‍ഷകര്‍ രോഗബാധയ്ക്കെതിരായി ഉപയോഗിക്കുന്നതാണ് ഈ കീടനാശിനി.എന്നാല്‍ പാക്കിസ്ഥാന്‍ ഇതുപയോഗിക്കാറില്ല.ഇതാണ് പാക്കിസ്ഥാന് നേട്ടമുണ്ടാക്കുന്നത്.

‘ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കീടനാശിനിയാണിതെന്ന് ഒരു പഠനവും തെളിയിച്ചിട്ടില്ല. എന്നിട്ടും യൂറോപ്യന്‍ യൂണിയന്‍ കടും പിടുത്തം തുടരുകയാണ്. അങ്ങനെ വന്നാല്‍ ബിസിനസ് പാക്കിസ്ഥാനിലേക്ക് പോകും. ഒരു കാര്യം പറയാം ഇ യു നിലപാട് ഒരിക്കലും കര്‍ഷകര്‍ക്കുവേണ്ടിയുള്ളതല്ല’ പ്രമുഖ കയറ്റുമതി ഗ്രൂപ്പായ കോഹിനൂര്‍ ഫുഡ്സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഗുര്‍ണാം അറോറ പറഞ്ഞു.

ഇന്ത്യന്‍ സംഘം ബ്രസല്‍സ്,ബല്‍ജിയംഎന്നീ സ്ഥലങ്ങളിലായാണ്  ചര്‍ച്ച നടത്തുന്നത്. ആരോമാറ്റിക് ബസുമതിയിനങ്ങളായ പിബിഒന്ന്,1401 എന്നീ ഇനങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഇതില്‍ ട്രൈസൈക്ലാസോളിന്റെ പരമാവധി അളവ് 0.03 എംജി ഇന്ത്യ നിജപ്പെടുത്തിയിട്ടുണ്ട്.’കീടനാശിനികളുടെ ഉപയോഗം പെട്ടെന്ന് സീറോയിലാക്കുകയെന്നത് തികച്ചും അപ്രായോഗികമാണ്.

പടിപടിയായി കുറയ്ക്കാന്‍ മാത്രമേ കഴിയൂ.മാത്രമല്ല ഒന്നോ രണ്ടോ തവണ കൃഷി പൂര്‍ത്തിയാകുമ്പോഴേ ആ കുറവ് ഉല്‍പ്പന്നത്തിലെത്തുകയുള്ളുവെന്നും എഐആര്‍ഇഎ പ്രസിഡണ്ട് അജയ് സേത്തിയ പറഞ്ഞു.ഇറ്റലിയും സ്പെയിനും ഈ കീടനാശിനി ഉപയോഗിക്കുന്നവരാണ്. ആ രാജ്യങ്ങളേയും ഇ.യു നിലപാട് ബാധിക്കും.ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ.കഴിഞ്ഞ വര്‍ഷം (2016-17)1744കോടി രൂപയുടെ 3.5ലക്ഷം ടണ്‍ അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.ഇന്ത്യന്‍ ബസുമതി കയറ്റുമതിയുടെ 10 ശതമാനമാണ് യൂറോപ്യന്‍ യൂണിയനുള്ളത്.

അരിയിനങ്ങളൊഴികെയുള്ള മറ്റു ഭക്ഷ്യോത്പന്നങ്ങളിലെ പ്രശ്ന പരിഹാരത്തിന് കൂടുതല്‍ സമയം ലഭിച്ചേക്കുമെന്ന് സൂചനകളുണ്ട്.

Scroll To Top