Sunday January 22, 2017
Latest Updates

‘കിസ് മി അയാം ഐറിഷ്’  വീഡിയോ വൈറലാകുന്നു 

‘കിസ് മി അയാം ഐറിഷ്’  വീഡിയോ വൈറലാകുന്നു 

ഡബ്ലിന്‍: ‘കിസ് മി അയാം ഐറിഷ്’ അയര്‍ലണ്ടി ടൂറിസം പ്രമോഷന് വേണ്ടി പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു, ഡബ്ലിന്റെയും ബെല്‍ ഫാസ്റ്റിന്റെയും ടൂറിസം പ്രമോഷന് വേണ്ടി ടൂറിസം അയര്‍ലണ്ട് രണ്ട് വീഡിയോകളാണ് പുറത്തിറക്കിയത്. രണ്ട് നഗരങ്ങളുടെയും ഭംഗിയും ടൂറിസം സാധ്യതയും പരമാവധി സന്ദര്‍ശകരിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ടൂറിസം അയര്‍ലണ്ട് പ്രമോഷണല്‍ വീഡിയോ പുറത്തിറക്കിയത്. 

ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഐറിഷ് നഗരങ്ങളിലേക്കുള്ള ബ്രിട്ടീഷ് സന്ദര്‍ശകരുടെ എണ്ണത്തില്‍ മാത്രം 11 ശതമാനം വര്‍ധന ഉണ്ടായി. സന്ദര്‍ശകരുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം അയര്‍ലണ്ട്. ഡബ്ലിന്‍ നഗരത്തിന്റെ പ്രചാരണത്തിനായി നിര്‍മ്മിച്ച മി ഐറിഷ് എന്ന വീഡിയോയില്‍ നഗരത്തിലെ ട്രിനിറ്റി കോളജ് ഉള്‍പ്പെടെ എട്ടോളം സുപ്രധാന കേന്ദ്രങ്ങളില്‍ എട്ട് ജോഡികള്‍ ചുംബിക്കുന്നതാണ് പ്രമേയം. 

ബെല്‍ഫാസ്റ്റിലെ ടൂറിസം കേന്ദ്രങ്ങള്‍ ചിത്രീകരിക്കുന്ന രണ്ട് ഫോട്ടോ ഗ്രാഫര്‍മാറിലൂടെയാണ് രണ്ടാമത്തെ പ്രമോഷണല്‍ വീഡിയോ ബെല്‍ഫാസ്റ്റിന്റെ സൌന്ദര്യ ജനങ്ങളിലേക്ക് എത്തിക്കുന്നത്. രണ്ട് വീഡിയോകളും ഐറിഷ് നഗരങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുമെന്നാണ് ടൂറിസം അയര്‍ലണ്ടിന്റെ പ്രതീക്ഷ. 

Scroll To Top