Sunday January 21, 2018
Latest Updates

കില്‍ഡെയറില്‍ പുതിയതായി ആരംഭിക്കാന്‍ പോകുന്ന ലിഡിലിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നൂറോളം ജോലി ഒഴിവ് 

കില്‍ഡെയറില്‍ പുതിയതായി ആരംഭിക്കാന്‍ പോകുന്ന ലിഡിലിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നൂറോളം ജോലി ഒഴിവ് 

കില്‍ഡെയര്‍:ന്യൂ ബ്രിഡ്ജില്‍ 100 ലധികം പുതിയ തൊഴിലവസരങ്ങളൊരുക്കി ലിഡില്‍.

ന്യൂബ്രിഡ്ജിലുള്ള നാസ്റോഡിലാണ് ലിഡിലിന്റെ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്. കില്‍ഡെയര്‍ കൗണ്ടി കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതോടെ സൂപ്പര്‍മാര്‍ക്കറ്റ് വൈകാതെ പ്രവര്‍ത്തനമാരംഭിക്കും.

ജര്‍മ്മന്‍ കമ്പനിയായ ലിഡില്‍ രണ്ടായിരത്തിലാണ് അയര്‍ലണ്ടിലെത്തുന്നത് പിന്നീട് ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായി മാറുകയായിരുന്നു ഇവര്‍. നിലവില്‍ അയര്‍ലണ്ടില്‍ മാത്രമായി ലിഡിലിന് നൂറ്റമ്പതോളം ഷോപ്പുകളുണ്ട്.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഇത് 200 ആയി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കമ്പനി.

ഏപ്രില്‍ അവസാനത്തോടെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll To Top