Tuesday May 23, 2017
Latest Updates

കില്‍ഡയറില്‍ ഓണാഘോഷം ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

കില്‍ഡയറില്‍ ഓണാഘോഷം ,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

കില്‍ഡയര്‍ :മാവേലി മന്നനെ വരവേല്‍ക്കാന്‍ കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കുന്ന കിയ പൊന്നോണം 2014 ന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തിയെന്ന് സംഘാടകര്‍ അറിയിച്ചു. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷനും അയര്‍ലണ്ടിന്റെ നാഷണല്‍ ചാനലായ RTE ചാനലും ഒത്തുചേരുന്നു. കിയ പൊന്നോണം 2014 ന്റെ സംഷിപ്ത രൂപം RTE ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതാണ്. 

നാളെ ,ഉത്രാടനാളില്‍(ശനിയാഴ്ച) രാവിലെ 10 ന് കില്‍ഡയര്‍ ടൗണിലെ C.M.W.Sഹാളില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പരിപാടികളുടെ വിജയത്തിനായി ഒരിക്കല്‍ക്കൂടി എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സോണി 0877499843
സുധീര്‍ 0872180841
കാശി 0876743410

Scroll To Top