Tuesday January 17, 2017
Latest Updates

കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന്

കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 21 ന്

കില്‍ഡയര്‍ : പൊന്നിന്‍ ചിങ്ങമാസത്തില്‍ മാവേലിമന്നനെ വരവേല്‍ക്കാനായി കില്‍ഡയര്‍ മലയാളി കമ്മ്യുണിറ്റിയും ഒരുങ്ങി കഴിഞ്ഞു.

കമ്മ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 21 ന് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു, കലാ കായിക മത്സരങ്ങള്‍, ഡാന്‍സ്, പുലികളി എന്നിവ ഓണാഘോഷത്തിനു കൂടുതല്‍ കൊഴുപ്പേകും.
മുന്‍വര്‍ഷങ്ങളിലെ പോലെ ബ്രൌണ്‍സ് ടൌണ്‍ കമ്മ്യൂണിറ്റി ഹാളില്‍ സെപ്തംബര്‍ 21 ശനിയാഴ്ച എല്ലാവരും ഒത്തുചേര്‍ന്ന് ഓണം ആഘോഷിക്കുന്നു.
രാവിലെ 10 മണിക്ക് തുടങ്ങി, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാപരിപാടികളും മത്സരങ്ങളുമായി നടക്കുന്ന ആഘോഷത്തില്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

Scroll To Top