Monday January 16, 2017
Latest Updates

കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

കില്‍ഡയര്‍: ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വരവറിയിച്ച് കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഒരുക്കിയ ‘പൊന്നോണം 2013’ വര്‍ണ്ണാഭമായ പരിപാടികളോടെ സെപ്തംബര്‍ 7 ശനിയാഴ്ച കില്‍കുള്ളന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടത്തപ്പെട്ടു.

ppookkalaമിഡ്‌ലാന്‍ഡ് ഗോട്ട് ടാലന്റില്‍ വിജയിയായ ശ്രേയ സുധീറിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ കഴിഞ്ഞ 40 വര്‍ഷമായി കില്‍ഡയര്‍ മില്‍ടൗണില്‍ താമസിക്കുന്ന മലയാളി മിസിസ് ഫിലോമിന ഡാനിയല്‍ ഭദ്രദീപം കൊളുത്തുകയും സെക്രട്ടറി ടോണി തോമസ് സ്വാഗതം ആശംസിക്കുകയും ചെയ്തു.

മുതിര്‍ന്ന വ്യക്തിത്വത്തിനുടമയായ ഫിലോമിനയെ ചടങ്ങില്‍ ആദരിച്ചു.

kildayar

ആഘോഷപരിപാടികളുടെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, തിരുവാതിര, പൊയ്‌പോയ കാലത്തിന്റെ സ്മരണകളുണര്‍ത്തി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ എത്തിയ മാവേലി, വിഭവസമൃദ്ധമായ ഓണസദ്യ, സോള്‍ബീറ്റ്‌സ് ഒരുക്കിയ സംഗീത വിരുന്ന് , പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വടംവലി, സമ്മാനദാനം എന്നിവ നടത്തപ്പെട്ടു  oonu kildayaraveli kildayar

Scroll To Top