Thursday January 19, 2017
Latest Updates

കില്‍ക്കെനിയിലെ വഴിയില്‍ സുഖപ്രസവം!

കില്‍ക്കെനിയിലെ വഴിയില്‍ സുഖപ്രസവം!

ഡബ്ലിന്‍: കില്‍ക്കെനിയില്‍ വഴിയില്‍ സുഖപ്രസവം. കാര്‍ലോയില്‍ നിന്ന് കില്‍ക്കെനിയിലെ സെന്റ് ലൂക്ക്‌സ് ആശുപത്രിയിലേക്ക് പ്രസവത്തിനായി പോയ യുവതിയാണ് വഴിയരുകില്‍ പ്രസവിച്ചത്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. 

കാറില്‍ തനിയെ ആശുപത്രിയിലേക്ക് പോയ യുവതിക്ക് ആശുപത്രിയില്‍ എത്തിച്ചേരുന്നതിന് മുമ്പേ പ്രസവ വേദന രൂക്ഷമായതിനെ തുടര്‍ന്ന് വഴിയിലെ റൌണ്ട് എബൗട്ടില്‍ കാറ് നിര്‍ത്തി. 

യുവതിയുടെ കരച്ചില്‍ കേട്ട് പേര്‍ വാഹനം നിര്‍ത്തിയെങ്കിലും എന്ത് ചെയ്യണം എന്നറിയാതെ നിന്നു.

കില്‍ക്കനിയിലെ റിട്ടയേര്‍ഡ് ഗാര്‍ഡയായ എമോണും മേ ഡോയലുമാണ് യുവതിയെ സഹായിച്ചത്.ഇവരുടെ സഹായത്തോടെ യുവതിയെ പിന്‍വശത്തെ സീറ്റിലേയ്ക്ക് മാറ്റി കിടത്തി.ഉടന്‍ തന്നെ പ്രസവം നടക്കുകയും ചെയ്തു.പെണ്‍കുട്ടിയാണ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആംബുലന്‍സ് വിളിച്ചെങ്കിലും ഏറെ കഴിഞ്ഞാണ് വാഹനം എത്തിയത്.വഴിയരുകില്‍ പ്രസവിച്ചിട്ടും സുരക്ഷിതമായ പ്രസവം നടന്നത് അത്ഭുതകരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സെന്റ് ലൂക്ക്‌സ് ആശുപത്രിയിലാണ് അമ്മയും  കുഞ്ഞും ഇപ്പോഴുള്ളത്. തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് യുവതി പറഞ്ഞു

Scroll To Top