Tuesday November 13, 2018
Latest Updates

കില്‍കോക്കില്‍ നിര്യാതനായ മനോജ് സക്കറിയയുടെ മൃതദേഹം ബുധനാഴ്ച പൊതുദര്‍ശനത്തിന് വെയ്ക്കും

കില്‍കോക്കില്‍ നിര്യാതനായ മനോജ് സക്കറിയയുടെ മൃതദേഹം ബുധനാഴ്ച പൊതുദര്‍ശനത്തിന് വെയ്ക്കും

ഡബ്ലിന്‍: കഴിഞ്ഞ ദിവസം കില്‍ഡയര്‍ കൗണ്ടിയിലെ കില്‍കോക്കില്‍ നിര്യാതനായ മലയാളി കോട്ടയം പാമ്പാടി കൂരോപ്പട പാറയില്‍ പുത്തന്‍ പുരക്കല്‍ വര്‍ഗ്ഗീസ് സക്കറിയയുടെ മകന്‍ മനോജ് സക്കറിയയുടെ(47) മരണാനന്തര പ്രാര്‍ത്ഥനാ ശുശ്രൂഷകളും പൊതുദര്‍ശനവും ജനുവരി 3 ബുധനാഴ്ച വൈകിട്ട് 5 മുതല്‍ കില്‍കോക്കില്‍ നടത്തപ്പെടും. വൈകിട്ട് 5 മുതല്‍ St . Coca’s church , Kilcock, co. Kildare ല്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഹെവന്‍ലി ഫീസ്റ്റ് ചര്‍ച്ച് നേതൃത്വം നല്‍കുമെന്ന് പാസ്റ്റര്‍ നൈജു ഡാനിയേല്‍ അറിയിച്ചു.

നാട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം താമസിക്കുവാനായി എത്തി മൂന്നാം ദിനമാണ് മനോജ് മരണമടഞ്ഞത്.

പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഈ വാരാന്ത്യത്തോടെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.സംസ്‌കാരം പിന്നീട് കോട്ടയം കൂരോപ്പട ഐ.പി.സി കാര്‍മ്മല്‍ ചര്‍ച്ചില്‍ നടത്തപ്പെടും.

Scroll To Top