Monday August 20, 2018
Latest Updates

കിനഹന്‍-ഹച്ച് കുടിപ്പക: ജോണ്‍ ഹച്ച് സീനിയറിന് നേരെ വധശ്രമം,ബാല്‍ക്കണിയില്‍ നിന്നും ചാടി രക്ഷപെട്ടു 

കിനഹന്‍-ഹച്ച് കുടിപ്പക: ജോണ്‍ ഹച്ച് സീനിയറിന് നേരെ വധശ്രമം,ബാല്‍ക്കണിയില്‍ നിന്നും ചാടി രക്ഷപെട്ടു 

ച്ച് കുടുംബത്തിന് ഭീഷണി ഉയര്‍ത്തി വീണ്ടും എതിരാളികള്‍.കുടുംബത്തിന്റെ മേല്‍ ഉണ്ടായ വധശ്രമത്തെ തുടര്‍ന്ന് ഭീതിയിലാണ് കുടുംബാഗങ്ങള്‍. വെള്ളിയാഴ്ച രാത്രിയോടെയാണ് ജോണ്‍ ഹച്ച് സീനിയറിന് നേരെ വധശ്രമം ഉണ്ടായത്. ആക്രമണത്തില്‍ നിന്ന് സാഹസികമായാണ് അദ്ദേഹം രക്ഷപെട്ടത്. കൊലപാതക ശ്രമത്തെ പറ്റി പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കി.

വെള്ളിയാഴ്ച ഏഴു മണിയോടെയാണ് രണ്ടു അക്രമികള്‍ ജോണിന്റെ ഭവനത്തില്‍ എത്തിച്ചേര്‍ന്നത്. അക്രമികളുടെ പിടിയില്‍ പെടാതെ ബാല്‍ക്കണിയില്‍ നിന്നും ചാടി പിന്‍ഭാഗത്തുകൂടെ ഓടി അദ്ദേഹം രക്ഷപെടുകയായിരുന്നു. വീഴ്ചയില്‍ കാലിനു സംഭവിച്ച പരുക്ക് അല്ലാതെ മറ്റു അപകങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്ന് പോലീസ് പറയുന്നു.

ജോണ്‍ ഹച്ചിന്റെ മകന്‍ സ്ലൈന്‍ ഗാരെത് 2016 ല്‍ ആണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അന്ന് മുതല്‍ ജോണും മകന്‍ ജോനാഥനും ആക്രമികളുടെ ഭീഷണിയിലാണ് കഴിയുന്നത്. ഇവരെ വധിക്കുകയാണ് അക്രമികളുടെ അടുത്ത ലക്ഷ്യം എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.മുന്‍പുണ്ടായ വധശ്രമത്തെ തുടര്‍ന്നു വര്‍ഷങ്ങളായി വിദേശത്തായിരുന്നു ജോണ്‍ ഹച്ചും കുടുംബവും. തുടര്‍ന്നും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ സുരക്ഷയെ കരുതി ടര്‍ക്കിയില്‍ താമസം ആക്കി വരുകയായിരുന്നു കുടുംബം.

അക്രമികളായ കിനഹന്‍ ടീം ഐറിഷ് ഫുട്ബാള്‍ ആരാധകര്‍ എന്ന വ്യാജേനയാവും ടര്‍ക്കിയില്‍ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

Scroll To Top