Tuesday May 23, 2017
Latest Updates

കാശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം

കാശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്വാര പൊലീസ് സ്റ്റേഷന്‍ തീവ്രവാദികള്‍ ആക്രമിച്ചു. വെടിവയ്പ്പു നടത്തിയ തീവ്രവാദികള്‍ക്കു നേരെ പൊലീസ് പ്രത്യാക്രണം നടത്തിയപ്പോള്‍ തീവ്രവാദികള്‍ രക്ഷപ്പെട്ടു.
ആക്രമണത്തില്‍ ആളപായമില്ല. തീവ്രവാദികളെ കണ്ടെത്താനായി ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.അടുത്ത ദിവസങ്ങളില്‍ ഇതു രണ്ടാം തവണയാണ് ഹന്ദ്വാരയില്‍ തീവ്രവാദി ആക്രമണമുണ്ടാകുന്നത്.

സൈനിക വാഹനങ്ങള്‍ക്കു നേരെ സെപ്റ്റംബര്‍ 7 ന് തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികരും 4 തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.

Scroll To Top