Sunday August 20, 2017
Latest Updates

കാശ്മീരില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

കാശ്മീരില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

ശ്രീനഗര്‍: അറുപത് വര്‍ഷത്തിനിടെയിലെ ഏറ്റവും രൂക്ഷമായ പ്രളയം ദുരിതം വിതച്ച കാശ്മീരില്‍ പകര്‍ച്ചവ്യാധിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ടൈഫോയിഡ്, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വ്യാപകമായി ജലം മലിനമായതും അഴുകിയ മൃതദേഹങ്ങള്‍ അടിഞ്ഞു കൂടുന്ന സാഹചര്യവുമാണ് പകര്‍ച്ചവ്യാധി ഭീഷണിക്ക് കാരണം. ഇരുനൂറിലധികം പേര്‍ ഇതുവരെ പ്രളയത്തില്‍ മരിച്ചു.

കാശ്മീരില്‍ ഇപ്പോഴും അവശേഷിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാണ്. അതിനിടെ 92 മലയാളികള്‍ ഇന്ന് രാവിലെ ഡല്‍ഹിയില്‍ തിരിച്ച് എത്തി. പണിക്കേഴ്‌സ് ട്രാവല്‍സ് മുഖേന വിനോദ യാത്രയ്ക്ക് പോയവരാണ് തിരിച്ചെത്തിയത്. അതിനിടെ മഴ കുറഞ്ഞത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ജലനിരപ്പ് ഇറങ്ങി തുടങ്ങിയതും കുടുങ്ങി കിടക്കുന്നവരിലേക്ക് എത്തിച്ചേരാന്‍ സൈന്യത്തിന് സഹായകമായി. പ്രളയ കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കേന്ദ്ര സഹായം കൂടാതെ സംസ്ഥാന സര്‍ക്കാര്‍ 200 കോടിയുടെ ധനസഹായ പാക്കേജ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മൂന്നരലക്ഷം രൂപ സഹായമായി നല്‍കും.

Scroll To Top