Wednesday March 29, 2017
Latest Updates

കാവല്‍ മാലാഖമാര്‍ കാത്തു ;നിമിഷാ ജോര്‍ജ് അപകടനില തരണം ചെയ്തു,ഇനി വീണ്ടും അയര്‍ലണ്ടിലേയ്ക്ക് 

കാവല്‍ മാലാഖമാര്‍ കാത്തു ;നിമിഷാ ജോര്‍ജ് അപകടനില തരണം ചെയ്തു,ഇനി വീണ്ടും അയര്‍ലണ്ടിലേയ്ക്ക് 

ഡബ്ലിന്‍ : ‘കാവല്‍ മാലാഖാമാര്‍ തന്നെ രക്ഷിച്ചതാവും’ എന്ന വിശ്വാസത്തിലാണ് നിമിഷ. ‘രക്ഷപെടും എന്ന് ഒരിക്കലും കരുതാനാവാത്ത നിമിഷങ്ങള്‍ ആയിരുന്നു അത്.ലോറി പാഞ്ഞു വരുന്നത് വാഹനത്തില്‍ ഉള്ള എല്ലാവരും കണ്ടിരുന്നു.മുന്‍പിലത്തെ വാഹനത്തില്‍ ലോറി ഇടിച്ചപ്പോള്‍ തന്നെ പേടിച്ചു പോയി.ഒരു നിമിഷം ,ദൈവമേ എന്ന് വിളിച്ചു നിലവിളിയ്ക്കാന്‍ മാത്രം ബാക്കി’.ദൈവം നീട്ടി തന്ന ആയുസിന്റെ രേഖയ്ക്ക് നന്ദി പറഞ്ഞ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഒബ്‌സര്‍വേഷനിലാണ് നിമിഷയിപ്പോള്‍ .

ആദ്യമായി അയര്‍ലണ്ടിലേയ്ക്ക് പോരും വഴി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കിടങ്ങൂര്‍ നന്തിക്കാട്ട് നിമിഷാ ജോര്‍ജ് അപകടാവസ്ഥ പിന്നിട്ടതായി ബന്ധുക്കള്‍ അറിയിച്ചു.വാഹാനാപകടത്തില്‍ പരിക്കേറ്റ നിമിഷയുടെ മാതാപിതാക്കള്‍ രണ്ടു പേരുടെയും നില ഗുരുതരമായി തുടരുകയാണ്.മറ്റുള്ളവരെ വാര്‍ഡുകളിലേയ്ക്ക് മാറ്റി.acci

മുവാറ്റുപുഴയ്ക്കടുത്ത് മണ്ണൂരില്‍ ലോറി കാറുകളില്‍ ഇടിച്ചായിരുന്നു കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്.അപകടത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു.

കിടങ്ങൂരിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പതിനൊന്നു മണി കഴിഞ്ഞിരുന്നു.വെളുപ്പിനെ 4.25 നുള്ള ഫ്‌ലൈറ്റില്‍ നെടുമ്പാശേരിയില്‍ നിന്നും കയറാനായിരുന്നു ടിക്കറ്റ്. അയല്‍കാരനും ,സുഹൃത്തുമായ പതിയില്‍ ജോര്‍ജ് മാത്യു വളരെ സൂക്ഷിച്ചാണ് വാഹനം ഓടിച്ചിരുന്നത്.മുമ്പില്‍ പോയ വാഹനത്തില്‍ മീന്‍ ലോറി ഇടിയ്ക്കുന്നത് കണ്ട് ജോര്‍ജ് മാത്യു വാഹനം ഒതുക്കി മാറ്റിയെങ്കിലും അമിത വേഗത്തില്‍ പാഞ്ഞെത്തിയ ലോറി നിയന്ത്രണം വിട്ട് വന്ന് നിമിഷയും മറ്റും സഞ്ചരിച്ച കാര്‍ ഇടിച്ചുതകര്‍ക്കുകയായിരുന്നു.വാഹനം പാടെ തകര്‍ന്നു പോയി.ജോര്‍ജ് മാത്യുവിനെ മാത്രം വിധി കൂട്ടികൊണ്ട് പോയി.പരേതന്റെ സംസ്‌കാരം ഇന്ന് കൂടല്ലൂര്‍ പള്ളിയില്‍.

ഏറെ കാത്തിരിപ്പിന് ശേഷമാണ് അതിരമ്പുഴയിലുള്ള ഏജന്‍സി വഴി നിമിഷയ്ക്ക് അയര്‍ലണ്ടിലേയ്ക്കുള്ള വഴി തുറന്നത്.കാരിത്താസില്‍ പഠിക്കുമ്പോള്‍ തന്നെ കൂടെയുള്ള ഏറെ സുഹൃത്തുക്കള്‍ അയര്‍ലണ്ടില്‍ ഉണ്ടെന്നുള്ളത് അയര്‍ലണ്ട്തിരഞ്ഞെടുക്കാന്‍ കാരണമായി.സെല്‍ബ്രിഡ്ജിലെ ഗ്ലെനാഷ്‌ലിംഗ് നേഴ്‌സിംഗ് ഹോമില്‍ നാളെ ആരംഭിക്കുന്ന അഡാപ്ഷന്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ കൂടിയാണ് നിമിഷ അയര്‍ലണ്ടിലേയ്ക്ക് യാത്ര പുറപ്പെട്ടത്.

വീട്ടില്‍ നിന്നും യാത്ര തിരിക്കും മുന്‍പേ കാനഡയിലുള്ള സുഹൃത്തിന് സന്തോഷത്താല്‍ ഒരു ടെക്സ്റ്റ് മെസേജ് വിട്ടിരുന്നു.’അയര്‍ലണ്ടിന് ടേക്ക് ഓഫ് ചെയ്യുകയാണ്,പ്രാര്‍ഥിക്കുമല്ലോ ?…അപകടവിവരമറിഞ്ഞ് ‘ഐറിഷ് മലയാളി’ പ്രതിനിധി ,നിമിഷയുടെ ബ്രേയിലുള്ള സുഹൃത്തിനെ വിളിക്കുമ്പോള്‍ സുഹൃത്ത് പറഞ്ഞു.’നിമിഷ കൊച്ചിയില്‍ നിന്നും പുറപ്പെട്ടു എന്നാണല്ലോ അറിഞ്ഞത് ?അപകടം ഉണ്ടായി എന്ന് ആര്‍ക്കും വിശ്വസിക്കാന്‍ കൂടിയാവുന്നില്ല.’

ദൈവം കൂട്ടിരുന്നു യാത്ര ചെയ്ത നിമിഷ അയര്‍ലണ്ടിലേയ്ക്ക് പോരാനുള്ള ഒരുക്കത്തിലാണിപ്പോള്‍.ഇന്നലെ ഡബ്ലിന്‍ വിമാനതാവളത്തില്‍ തന്നെ കാത്തിരിക്കുമെന്ന് അറിയിച്ചിരുന്ന ഗ്ലെനാഷ്‌ലിംഗ് ആശുപത്രി അധികൃതരെ, യാത്ര മാറ്റിവെച്ച വിവരം ഏജന്‍സി മുഖേനെ അറിയിച്ചിട്ടുണ്ട്.രണ്ടാം വരവിന് അവര്‍ അവസരം ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട് എന്നതിന്റെ സന്തോഷത്തിലാണ് വേദനക്കിടക്കിയിലും നിമിഷയിപ്പോള്‍

 

-റെജി സി ജേക്കബ് 

Scroll To Top