Saturday July 21, 2018
Latest Updates

കാവന്‍ ഇന്ത്യന്‍ അസോസിയേഷന് നവനേതൃത്വം, ബിനു കൂത്രപ്പള്ളി പ്രസിഡണ്ട്, ശ്രീകൃപ ഷണ്‍മുഖന്‍ സെക്രട്ടറി

കാവന്‍ ഇന്ത്യന്‍ അസോസിയേഷന് നവനേതൃത്വം, ബിനു കൂത്രപ്പള്ളി പ്രസിഡണ്ട്, ശ്രീകൃപ ഷണ്‍മുഖന്‍ സെക്രട്ടറി

കാവന്‍:പ്രവാസ ജീവിതത്തിന്റെ വഴിത്താരയില്‍ ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകള്‍ അയവിറക്കാനും പിറന്ന മണ്ണിന്റെ സാംസ്‌കാരിക പൈതൃകത്തെ നെഞ്ചോടു ചേര്‍ക്കാനും സഹൃദയരോടൊപ്പം ഒരു കുടക്കീഴില്‍ ഒത്തൊരുമിക്കുവാനും അവസരമൊരുക്കി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ നവനേതൃത്വം ചുമതലയേറ്റു.

പ്രസിഡണ്ട് ബിനു കൂത്രപ്പള്ളി നയിക്കുന്ന പുതിയ കമ്മറ്റി അംഗബലവും വനിതകളുടെ പ്രാതിനിധ്യം കൊണ്ടും വ്യത്യസ്തമാകുന്നു. പുതുവര്‍ഷത്തില്‍ രൂപം കൊണ്ട ഈ ഭരണസമിതിയില്‍ ശ്രീകൃപ ഷണ്‍മുഖന്‍ സെക്രട്ടറിയായും അരുണ്‍ ജോസഫ് ട്രഷറര്‍ ആയും ചുമതലയേറ്റു. 2018 ലെ അസോസിയേഷന്റെ പ്രവര്‍ത്തനത്തില്‍ എല്ലാ അംഗങ്ങളുടെയും സഹകരണവും കൂട്ടായ്മയും ഒപ്പമുണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കമ്മറ്റി അംഗങ്ങള്‍ 
പ്രസിഡന്റ് -ബിനു കൂത്രപ്പള്ളി
സെക്രട്ടറി-ശ്രീകൃപ ഷണ്‍മുഖന്‍
ട്രഷറര്‍-അരുണ്‍ ജോസഫ്

മറ്റ് അംഗങ്ങള്‍
മോളി സജി പ്രീത ജോജോ
ശ്രീദേവി അരവിന്ദ്
അനൂപ് ആന്റണി ജോര്‍ജ്
ബിജോ മുളക്പാടം
ലിബിന്‍ വര്‍ഗീസ്
ജിന്‍സണ്‍ ജോര്‍ജ്
സജു എബ്രഹാം
സന്തോഷ് വില്‍സണ്‍
ഷിജോ അലക്സ്
ശ്രീകുമാര്‍ എസ്. കൈപ്പിള്ളില്‍

Scroll To Top