Thursday November 15, 2018
Latest Updates

കാവന്‍ ആശുപത്രിയുടെജാഗ്രതക്കുറവില്‍ പിഴവ് സംഭവിച്ച് സെറിബ്രല്‍പാള്‍സി ബാധിതനായ കുട്ടിക്ക് 9.1 മില്ല്യന്‍ യൂറോയുടെ ‘ഭീമന്‍ ‘നഷ്ടപരിഹാരം

കാവന്‍ ആശുപത്രിയുടെജാഗ്രതക്കുറവില്‍ പിഴവ് സംഭവിച്ച് സെറിബ്രല്‍പാള്‍സി ബാധിതനായ കുട്ടിക്ക് 9.1 മില്ല്യന്‍ യൂറോയുടെ ‘ഭീമന്‍ ‘നഷ്ടപരിഹാരം

ഡബ്ലിന്‍ :ആശുപത്രി അധികൃതരുടെ വീഴ്ച മൂലം സെറിബ്രല്‍ പാള്‍സി ബാധിതനായ കുട്ടിക്ക് 9.1 മില്ല്യന്‍ യൂറോയുടെ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി.കാവന്‍ ജനറല്‍ ഹോസ്പിറ്റല്‍ ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവിനെതിരെ ഏഴുവയസ്സുകാരനായ ജര്‍റ ഫോള്‍മാന്റെ അമ്മ എലിസ മക് ക്രൈുഡന്‍ നല്‍കിയ കേസിലാണ് ഭീമന്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിയുണ്ടായത്.

ജര്‍റ ഫോള്‍മാന് ജന്മനാ തന്നെ നടക്കാനോ സംസാരിക്കാനോ കഴിയില്ല.അവന്റെ ശബ്ദത്തിലൂടെയാണ് അവന്‍ മാതാപിതാക്കളോട് സംവദിക്കുന്നത്.24മണിക്കൂറും പരിചരണമാവശ്യമുള്ള മകന്റെ തുടര്‍ന്നുള്ള സംരക്ഷണത്തിനായി നഷ്ടപരിഹാരത്തുക ഉപയോഗിക്കാമല്ലോയെന്നതാണ് എലിസയുടെയും ഭര്‍ത്താവ് ബെന്‍ ഫോള്‍ക്മാന്റെയും ആശ്വാസം.

കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി തങ്ങളുടെ തെറ്റ് മൂലമാണ് മകന്‍ ഇങ്ങനെയായതെന്ന വിശ്വാസത്തിലായിരുന്നു ഈ രക്ഷിതാക്കള്‍. എന്നാല്‍ ഈ പ്രശ്നത്തില്‍ ആശുപത്രി അധികൃതരാണ് പൂര്‍ണമായും കുറ്റക്കാരെന്ന് കോടതിവിധിയില്‍ വ്യക്തമാക്കുകയായിരുന്നു. ശയ്യാവലംബിയായ മകനെ രാവും പകലും മുടങ്ങാതെ കാത്തുസൂക്ഷിക്കുന്ന മാതാപിതാക്കളെ ശ്ലാഘിക്കാനും കോടതി ജഡ്ജി ജസ്റ്റിസ് കെവിന്‍ ക്രോസ് തയ്യാറായി.

ആസ്ത്രേലിയയിലായിരുന്ന കുടുംബം 2013ലാണ് അയര്‍ലണ്ടില്‍ മടങ്ങിയെത്തിയത്.2011 ഏപ്രില്‍19 നാണ് കാവന്‍ ജനറല്‍ ഹോസ്പിറ്റലില്‍ ജര്‍റ ഫോള്‍മാന്‍ ജനിച്ചത്.ഏപ്രില്‍ 15ന് നടത്തിയ പരിശോധനയില്‍ സിടിജി ട്രേസില്‍ വേഗതകൂടുതലുണ്ടായിരുന്നു.എന്നാല്‍ ഇതിനെ ശരിയായി വ്യാഖ്യാനിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടു.അതിനാല്‍ അവര്‍ എലിസയെ വീട്ടിലേക്ക് അയച്ചു.

രണ്ടുദിവസത്തിനുശേഷം അവര്‍ ആശുപത്രിയില്‍ തിരിച്ചെത്തി.18ന് കുഞ്ഞിന് ഏതെങ്കിലും സിടിജി മോണിറ്ററിംഗ് നടത്തുന്നതിലും ആശുപത്രി ശ്രദ്ധിച്ചില്ല.പ്രാരംഭ സി.ടി.ജി ട്രേസിന്റെ വികാസത്തെക്കുറിച്ചു മനസ്സിലാക്കി തുടര്‍ച്ചയായി നിരീക്ഷണം നടത്തി അതിവേഗത്തില്‍ ഡെലിവറി നടത്തുന്നതില്‍ പരാജയപ്പെട്ടതാണ് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചതെന്നു കോടതി കണ്ടെത്തി.16നോ മറ്റോ പ്രസവം നടത്തേണ്ടതായിരുന്നു.കോടതിക്ക് മുന്‍പാകെ പിഴവിന്റെ ഉത്തരവാദിത്തം ആശുപത്രി സമ്മതിച്ചു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top