Monday June 25, 2018
Latest Updates

കാവനില്‍ അപകടത്തില്‍ പരിക്കേറ്റ ഡബ്ലിനിലെ മലയാളി ഗുരുതരാവസ്ഥ തരണം ചെയ്തില്ല 

കാവനില്‍ അപകടത്തില്‍ പരിക്കേറ്റ  ഡബ്ലിനിലെ മലയാളി ഗുരുതരാവസ്ഥ തരണം ചെയ്തില്ല 

ഡബ്ലിന്‍;കാവനില്‍ ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളിയെ ബൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡബ്ലിന്‍ സ്റ്റിലോര്‍ഗണ്‍ റോഡിലെ ബെല്‍ ഫീല്‍ഡ് പാര്‍ക്കില്‍ താമസിക്കുന്ന കൈനകരി സ്വദേശി ടോണി ജോസഫിനെയാണ് തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അപകടത്തിന്റെ കാരണം അറിവായിട്ടില്ല.ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ജോലി കഴിഞ്ഞു കാവനിലെ താമസസ്ഥലത്തേയ്ക്ക് മടങ്ങാനായി കാര്‍ പാര്‍ക്കിംഗിലേയ്ക്ക് നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് കരുതപ്പെടുന്നു.

നാട്ടുകാരില്‍ നിന്നും വിവരമറിഞ്ഞെത്തിയ ഗാര്‍ഡായും,ആംബുലന്‍സ് സര്‍വീസും ചേര്‍ന്ന് ടോണിയെ കാവന്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.പുലര്‍ച്ചയോടെ വിദഗ്ദ ചികിത്സയ്ക്കായി ബൂമോണ്ടിലേയ്ക്ക് മാറ്റുകയായിരുന്നു.

അബോധാവസ്ഥയിലായ ടോണി ജോസഫ് മെഡിക്കല്‍ ടീമിന്റെ സമ്പൂര്‍ണ്ണ നിരീക്ഷണത്തിലാണ്

Scroll To Top