Sunday January 22, 2017
Latest Updates

കാവനിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

കാവനിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

കാവന്‍ :സാമ്പത്തിക ക്രമക്കേട് നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിടിയിലായി.കാവനിലുളള ഒരു പ്രൈമറി സ്‌കൂളിലേക്ക് വന്ന ഫണ്ട് തിരിമറി നടത്തിയതിനാണ് മുന്‍ പ്രിന്‍സിപ്പല്‍ ഫിന്‍ബര്‍ ബോയ്ല്‍ (35) പിടിയിലായത്.

2009 നവംബര്‍ ഒമ്പതിനും 2012 ഫെബ്രുവരി 29നും ഇടയിലായി 74,321 യൂറോ പണമായും 10,340 യൂറോ ചെക്കായും മോഷ്ടിച്ചെന്നാണ് ഫിന്‍ബര്‍ ബോയിലിനെതിരെയുളള ആരോപണം. രണ്ട് വര്‍ഷം മുമ്പാണ് ബോയ്‌ലിനെതിരെ ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചത്. നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഇയാള്‍ അന്വേഷണം നേരിടുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. 

ഡോണഗലിലെ അര്‍ഡാറാ സ്വദേശിയാണ് ഫിന്‍ബര്‍ ബോയ്ല്‍. രണ്ടു വര്‍ഷം മുമ്പ് ക്ലിനാലെക്ക് നാഷണല്‍ സ്‌കൂളില്‍ തട്ടിപ്പ് നടത്തിയതിനാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. അറസ്റ്റിനെ കുറിച്ച് ബോയ്ല്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Scroll To Top