Friday January 19, 2018
Latest Updates

കാവനിലെ കൂട്ടകൊലപാതകം: പ്രതിയായ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ആത്മഹത്യയ്ക്ക് മുമ്പേ മാപ്പപേക്ഷയെഴുതി വെച്ചു,മാനസികരോഗം രൂക്ഷമായത് സംഭവത്തിലേക്ക് നയിച്ചിരിക്കാമെന്ന് കണ്ടെത്തല്‍ 

കാവനിലെ കൂട്ടകൊലപാതകം: പ്രതിയായ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ആത്മഹത്യയ്ക്ക് മുമ്പേ മാപ്പപേക്ഷയെഴുതി വെച്ചു,മാനസികരോഗം രൂക്ഷമായത് സംഭവത്തിലേക്ക് നയിച്ചിരിക്കാമെന്ന് കണ്ടെത്തല്‍ 

കാവന്‍ :കാവനില്‍ ഭാര്യയെും മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്യും മുമ്പേ എഴുതിയ അഞ്ച് വ്യത്യസ്ത കത്തുകളില്‍ ഒന്നില്‍ മാപ്പപേക്ഷയും ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍.കാവനിലെ സ്‌കൂള്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലായ അലന്‍ ഹാവെയാണ് ഭാര്യ ക്ലോഡ, മക്കളായ ലിയാം, നിയാല്‍, റയാന്‍ എന്നിവരെ കൊലപ്പെടുത്തിയ ശേഷം 2016 ഓഗസ്റ്റ് 29 ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

‘എനിക്ക് മറ്റൊരു വഴിയും ഇല്ലായിരുന്നു’.കേസ് വിചാരണയ്ക്കിടയില്‍ അലന്‍ ഹാവെയുടെ കുറിപ്പ് കോടതിയില്‍ വെളിപ്പെടുത്തി.

എന്നാല്‍ വിവാഹബന്ധം ഉപേക്ഷിക്കുന്നതടക്കമുള്ള സാധ്യതകള്‍ അലന്‍ ഹാവേ ആരാഞ്ഞിരുന്നതായി ക്ലോഡയുടെ ബന്ധുക്കള്‍ കോടതിയ്ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.അയാള്‍ നിരാശനെപ്പോലെയും ,മാനസിക നില തെറ്റിയവനെപ്പോലെയുമായിരുന്നു ഏതാനം നാളുകളായി പെരുമാറിയിരുന്നത്.അവര്‍ പറഞ്ഞു.

അലനെയും ക്ളോഡയെയും അറിയുന്നവര്‍ അവര്‍ അത്തരം ഒരു കടും കൈ ചെയ്യില്ലെന്നാണ് ഉറപ്പിച്ചു പറഞ്ഞിരുന്നത്.മിതഭാഷിയും സരസനുമായിരുന്ന അലന് സാമ്പത്തികമായോ ആരോഗ്യപരമായോ എന്തെങ്കിലും പ്രശനങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് കൊലപാതകം നടന്ന ആഴ്ചയില്‍ ഗാര്‍ഡ പറഞ്ഞിരുന്നത്.എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്.

സംഭവത്തിന് മുമ്പ് പലതവണ അലന്‍ ഹാവേ മനശാസ്ത്രഞ്ജന്റെ ചികിത്സ തേടിയിരുന്നതായും കോടതി രേഖകള്‍ വെളിപ്പെടുത്തുന്നു.
മരണപ്പെടുന്നതിന് തലേന്നും കുര്‍ബാനയില്‍ പങ്കെടുക്കുകയും,ഫുട് ബോള്‍ കളിക്കാന്‍ പോവുകയും ചെയ്ത കുടുംബാംഗങ്ങള്‍ ഇത്തരമൊരു അവസ്ഥയിലേയ്ക്ക് പെട്ടെന്ന് എത്താനുള്ള ദുരൂഹമായ സാഹചര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണത്തിനൊടുവില്‍ ഗാര്‍ഡ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.സമൂഹമധ്യത്തില്‍ നിലയും വിലയുമുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പാള്‍ കടുത്ത മാനസിക വിഭ്രാന്തിയില്‍ ആയിരുന്നു.’ മാനസിക വിഭ്രാന്തിയില്‍ താന്‍ വലയുകയാണെന്നും, മക്കളെ ഞാന്‍ അനാഥരായി വിടുകയില്ലെന്നും,കത്തെഴുതി വെച്ചത് ഇതിന്റെ തെളിവാണെന്നും കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

ആദ്യം കൊലപ്പെടുത്തിയത് പതിനഞ്ചുകാരനായ മൂത്ത മകനെയും,ഭാര്യയെയുമാണ്.ഇവര്‍ എതിര്‍ത്ത് നില്ക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ക്രൂരനായ ഹാവേ ഇവരെ കൊലപ്പെടുത്തിയതിന് ശേഷമാണ് വ്യത്യസ്ത മുറികളില്‍ ആയിരുന്ന ഇളയ മക്കളുടെ നേരെ തിരിഞ്ഞത്.

എതിര്‍ത്തു നിന്ന മൂത്ത മകനെ ഏറ്റുമുട്ടലിന് ശേഷം ആദ്യം കൊലപ്പെടുത്തിയ അലന്‍ ഹാവേ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം മരണമുറപ്പിക്കാന്‍ തലയ്ക്കടിച്ചും പരിക്കേല്‍പ്പിച്ചു. മക്കള്‍ മൂന്നുപേരെയും ശബ്ദമുണ്ടാക്കാന്‍ കഴിയാത്തവിധം ആഡം ആപ്പിളിന് മുകളിലായി കത്തി കൊണ്ട് കഴുത്തരിഞ്ഞാണ് കൊലപ്പെടുത്തിയത്.’മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്കല്ലാതെ ഇങ്ങനെ ചെയ്യാനാവില്ല,പൂര്‍ണമായും യാദൃശ്ചികമായി നടന്ന സംഭവമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതായി ഇന്‍ക്വിസ്റ്റ് നടത്തിയ ഡോ. കര്‍ട്ടിസ് കോടതിയില്‍ പറഞ്ഞു.’

Scroll To Top