Wednesday September 20, 2017
Latest Updates

കാര്‍ വില്‍പ്പനയില്‍ തട്ടിപ്പ് പെരുകുന്നു;ഫിനാന്‍സ് ബാധ്യതയുള്ള കാറുകള്‍ വാങ്ങി വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് 

കാര്‍ വില്‍പ്പനയില്‍ തട്ടിപ്പ് പെരുകുന്നു;ഫിനാന്‍സ് ബാധ്യതയുള്ള കാറുകള്‍ വാങ്ങി വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സെക്കന്‍ഡ് മാര്‍ക്കറ്റില്‍ നിന്ന് കാറ് വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ വിറ്റഴിക്കുന്ന ആറില്‍ ഒന്ന് കാറുകള്‍ക്കും ഫിനാന്‍സ് ബാധ്യത ബാക്കിയുള്ളതായി റിപ്പോര്‍ട്ട്. കൃത്യമായ പരിശോധന ഇല്ലാതെ കാറ് വാങ്ങുന്ന ഇടപാടുകാര്‍ പഴയ കാറിനൊപ്പം വലിയ സാമ്പത്തിക ബാധ്യത കൂടി തലയില്‍ എടുത്ത് വയ്ക്കുന്ന അവസ്ഥാ വിശേഷം സംജാതമാകുമെന്നാണ് മുന്നറിയിപ്പ്. വാഹനത്തിന്റെ പഴയ ഉടമയുടെ പേരില്‍ കുടിശിഖ ഉണ്ടെങ്കില്‍ പുതിയ ഉടമയ്ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെ വാഹനം ഏറ്റെടുക്കാന്‍ നിയമം അനുവദിക്കുന്നു. 

ഇതോടെ പുതിയ ഉടമയ്ക്ക് വാഹനവും പണവും നഷ്ടപ്പെടുന്ന അവസ്ഥയാകും. മോട്ടോര്‍ചെക്ക് ഡോട്ട് ഐഇ എന്ന വെബ്‌സൈറ്റാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ആയിരക്കണക്കിന് യൂറോ കൊടുത്ത് വാഹനം വാങ്ങുന്ന നിഷ്‌കളങ്കരായ ഉടമകള്‍ വഞ്ചിക്കപ്പെടുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഉപയോഗിച്ച കാറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട തട്ടിപ്പും വര്‍ദ്ധിച്ചത്. ഉപയോഗിച്ച വാഹനം വാങ്ങുമ്പോള്‍ പഴയ ഫിനാന്‍സ് ബാധ്യത ബാക്കിയുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ അത്തരം വാഹനങ്ങള്‍ വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് വിദഗ്ദരുടെ ശിപാര്‍ശ

Scroll To Top