Saturday June 23, 2018
Latest Updates

കാര്‍ മോഷ്ടിച്ച് കൊണ്ട് പോയാലും,ഇന്‍ഷുറന്‍സ് ചാര്‍ജ് കൂടും,നോ ക്ലെയിം ബോണസും കിട്ടില്ല,വിചിത്രം അയര്‍ലണ്ടിലെ നിയമങ്ങള്‍ 

കാര്‍ മോഷ്ടിച്ച് കൊണ്ട് പോയാലും,ഇന്‍ഷുറന്‍സ് ചാര്‍ജ് കൂടും,നോ ക്ലെയിം ബോണസും കിട്ടില്ല,വിചിത്രം അയര്‍ലണ്ടിലെ നിയമങ്ങള്‍ 

ഡബ്ലിന്‍:കാര്‍ മോഷണം പോയതിനാല്‍ നോ ക്ലെയിം ബോണസ് തരാനാവില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറിയിപ്പ്.മാത്രമല്ല,ഇന്‍ഷുറന്‍സ് ചാര്‍ജില്‍ കനത്ത വര്‍ധനവും വരുത്തി കമ്പനി.മുമ്പ് ഇന്‍ഷുറന്‍സ് തുക വെറും 691 യൂറോ അടയ്ക്കേണ്ടിയിരുന്ന കെയ്‌സാ സില്‍നോക്കയെന്ന യുവതിയോടാണ് ഇനി ഇന്‍ഷുറന്‍സ് വേണമെങ്കില്‍ 1506 യൂറോ അടയ്ക്കണമെന്ന് ലിബര്‍ട്ടി ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചിരിക്കുന്നത്.

സ്റ്റെപ്പ്‌സൈഡിലെ പാര്‍ക്ക് വ്യൂ അപ്പാര്‍ട്‌മെന്റിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കെയ്‌സായുടെ വാഹനം മോഷണം പോയത് സംബന്ധിച്ച് അവര്‍ പരാതി നല്‍കിയിരുന്നു.അന്വേഷണത്തില്‍ വാഹനം കണ്ടെത്താനും സാധിച്ചില്ല.പിന്നീട് വാങ്ങിയ കാറിന് ഇന്‍ഷുറന്‍സ് എടുക്കാന്‍ എത്തിയപ്പോഴാണ് കെയ്‌സായ്ക്ക് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇരുട്ടടി കിട്ടിയത്.

ഞാന്‍ ഒരു ക്രിമിനലാണ് എന്ന മട്ടിലാണ് ഇന്‍ഷുറന്‍സ്‌കാര്‍ സംസാരിച്ചത്.യാതൊരു നീതിനിഷ്ഠയും ഇല്ലാത്തവരായി ഇന്‍ഷുറന്‍സ് കമ്പനികള്‍ മാറിയിരിക്കുന്നു.’അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെയായി പലര്‍ക്കും നിസാരകാര്യങ്ങളുടെ പേരില്‍ നോ ക്ലെയിം ബോണസ് നിഷേധിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.മീത്തില്‍ നിന്നുള്ള ബ്രിയാന്‍ കെല്ലിയെന്ന 48 വയസുകാരനോട് അദ്ദേഹത്തിന്റെ 2007ലെ 1.6 ലിറ്റര്‍ ടൊയോട്ട അവെന്‍സിസിന് 19368 യൂറോ ഇന്‍ഷുറന്‍സ് അടയ്ക്കാനാണ് ആവശ്യപ്പെട്ടതും ലിബര്‍ട്ടി ഇന്‍ഷുറന്‍സ് തന്നെയായിരുന്നു.

ഇന്‍ഷുറന്‍സ് കമ്പനികള്‍,ഉപഭോക്താക്കളില്‍ കൂടുതല്‍ പിടിമുറുക്കുന്നതിനെതിരെ സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കാത്തതിനാല്‍ സാധാരണക്കാരായ വാഹനയുടമകള്‍ പ്രതിഷേധത്തിലാണ്.മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും രാഷ്ട്രീയക്കാര്‍ക്ക് ബിനാമി ബന്ധങ്ങള്‍ ഉള്ളവയാണെന്നും പറയപ്പെടുന്നു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top