Wednesday February 22, 2017
Latest Updates

കാര്‍ലോയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് ഉഗ്രവിഷമുള്ള ചിലന്തികളെ കണ്ടെത്തി

കാര്‍ലോയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് ഉഗ്രവിഷമുള്ള ചിലന്തികളെ കണ്ടെത്തി

ഡബ്ലിന്‍: കാര്‍ലോയില്‍ ഉഗ്രവിഷമുള്ള ചിലന്തികളെ കണ്ടെത്തി. കാര്‍ലോയിലെ ആള്‍ത്താമസമില്ലാത്ത ഒരു വീട്ടിനുള്ളില്‍ നിന്ന് ഉഗ്രവിഷമുള്ള നൂറോളം ചിലന്തികളെയാണ് കണ്ടെത്തിയത്. ഈ വീട്ടില്‍ മുന്‍പ് താമസിച്ചിരുന്നയാള്‍ ഈ
ചിലന്തികളെ വീട്ടില്‍ വളര്‍ത്തിയിരുന്നതാണെന്നാണ് റിപ്പോര്‍ട്ട്. നിരവധി ചിലന്തികളെ പണം കൊടുത്ത് വെളിയില്‍ നിന്നും വരുത്തിയിരുന്നു. പിന്നീട് ഇയാള്‍ താമസം മാറിയപ്പോള്‍ ചിലന്തികളെ വീട്ടില്‍ ഉപേക്ഷിച്ച് കടന്നു

ഈ വീട്ടില്‍ ഉഗ്രവിഷമുള്ള ചിലന്തികളെ കണ്ടെത്തിയ ഒരു അയല്‍വാസി മീത്തിലെ നാഷണല്‍ എക്‌സോട്ടിക് ആനിമല്‍ സാങ്ക്വറിയില്‍ വിവരം അറിയികുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നൂറുകണക്കിന് ചിലന്തികളെ കണ്ടെത്തിയത്. തപാല്‍ കവറുകളില്‍ അയച്ച നിലയില്‍ കണ്ടെത്തിയ കുറെ ചിലന്തികള്‍
ചത്തിരിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഏറ്റവും വിഷമുള്ള ബ്ലാക്ക് വിഡോ, ഫണല്‍ വെബ് തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന ചിലന്തികളെ അധികൃതര്‍ തന്നെ നശിപ്പിച്ചു.

റെഡ് ബാക്ക് ഇനത്തിലുള്ള ചിലന്തി കുത്തി കഴിഞ്ഞ മാസം കോര്‍ക്കില്‍ ഒരാള്‍ മരിച്ചിരുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന വന്യജീവികളെയും ഉഗ്രവിഷമുള്ള പാമ്പുകളെയുമൊക്കെ വീട്ടില്‍ ഓമനിച്ച് വളര്‍ത്തുന്ന സംഭവങ്ങള്‍
അയര്‍ലണ്ടില്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഇത്തരത്തില്‍ വളര്‍ത്തുന്ന കരടിയും പാമ്പുകളെയും നിരവധി വീടുകളില്‍ നിന്ന് കണ്ടെടുത്ത സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Scroll To Top