Tuesday June 27, 2017
Latest Updates

കാര്‍മല്‍ മിനിസ്ട്രിയുടെ ഏകദിന ഇംഗ്ലീഷ് ധ്യാനം കില്‍ഡെയര്‍ ദേവാലയത്തില്‍ ശനിയാഴ്ച്ച(നാളെ)

കാര്‍മല്‍ മിനിസ്ട്രിയുടെ ഏകദിന ഇംഗ്ലീഷ് ധ്യാനം കില്‍ഡെയര്‍ ദേവാലയത്തില്‍ ശനിയാഴ്ച്ച(നാളെ)

കില്‍ഡെയര്‍ : കാര്‍മലൈറ്റ് വൈദീകരുടെ നേതൃത്വത്തില്‍ ജൂണ്‍ 10 -ാം തിയതി ശനിയാഴ്ച്ച(നാളെ) കില്‍ഡെയറിലെ കാര്‍മലൈറ്റ് ദേവാലയത്തില്‍ വച്ച് ഇംഗ്ലീഷിലുള്ള ഏകദിന ധ്യാനം ഒരുക്കിയിരിക്കുന്നു.കില്‍ഡെയര്‍ വില്ലേജിലെ ബസ് സ്റ്റോപ്പിന് സമീപമാണ് ദേവാലയം.

മലയാളികളായ ഫാ. മാനുവല്‍ കാരിപ്പോട്ട്,ഫാ. ആന്റണി തുണ്ടിപറന്പില്‍, ബ്ര:സെബാസ്റ്റ്യന്‍ കുരിശുപറമ്പില്‍ എന്നിവരാണ് ഈ ആശ്രമത്തിന്റ ചുമതലയുളളവര്‍.

ധ്യാനത്തോടൊപ്പം,,ദിവ്യബലി, വചന പ്രഘോഷണം, സ്പിരിച്വല്‍ കൌണ്‍സിലിംഗിനും, കുമ്പസാരത്തിനും അവസരം ഉണ്ടായിരക്കുന്നതാണ്. ഗാന ശുശ്രൂഷക്ക് സുബിന്‍ ജോസഫ് നേതൃത്വം നല്കുന്നതാണ്. വൈദീകരുടെ നേതൃത്വത്തില്‍ കൈവെപ്പ് ശുശ്രൂഷ, ബന്ധന പ്രാര്‍ത്ഥന, രോഗസൌഖ്യ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
Fr. Manuel Karipot
0894210990
Carmelite’s Roman Catholic Church

Scroll To Top