Tuesday February 28, 2017
Latest Updates

കാമാത്തിപുരയിലെ തടവറയില്‍ അടയ്ക്കപ്പെട്ട കണ്ണീരണിഞ്ഞ ഇന്ത്യന്‍ ബാല്യങ്ങള്‍ക്ക് വേണ്ടി പൊരുതാന്‍ ഐറിഷ് സംഘം

കാമാത്തിപുരയിലെ തടവറയില്‍ അടയ്ക്കപ്പെട്ട കണ്ണീരണിഞ്ഞ ഇന്ത്യന്‍ ബാല്യങ്ങള്‍ക്ക് വേണ്ടി പൊരുതാന്‍ ഐറിഷ് സംഘം

ഡബ്ലിന്‍ :കാമാത്തിപുരയിലെ കുപ്രസിദ്ധമായ ചുവന്ന തെരുവുകളില്‍ പെട്ട് പോകുന്ന കുട്ടികളെ വില നല്‍കി മോചിപ്പിക്കാനുള്ള മഹാദൗത്യവുമായി ഒരു സംഘം ഐറിഷ്‌കാര്‍ രംഗത്തെത്തി.

വേശ്യാവൃത്തിക്കുവേണ്ടി ഇന്ത്യയിലെ കുപ്രസിദ്ധ വേശ്യാതെരുവുകളില്‍ തടവില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാനുള്ളതാണ് ഇവരുടെ പദ്ധതി. . തെരുവുകളില്‍ ഇരുട്ടുമുറികളിലാണ് കൊച്ചുകുട്ടികളെയും കൗമാരപ്രായക്കാരെയും വരെ തടവിലിട്ടിരിക്കുന്നത്.

ഒമ്പതുമാസം മുതല്‍ പ്രായമായ കുട്ടികളും ഇവിടെ തടവില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവിടെ തടവില്‍ കഴിയുന്ന കുട്ടികള്‍ക്കുവേണ്ടി പോരാടുകയാണ് മാര്‍ക് കാറി എന്ന ഐറിഷ് ചെറുപ്പക്കാരന്‍. ഇത്തരം കൊച്ചുകുട്ടികള്‍ വര്‍ഷങ്ങളോളം തടവില്‍ കിടക്കുകയും ലോകം എന്താണെന്ന് മനസിലാകുന്നതിനു മുന്‍പ് തന്നെ വില്‍പ്പന നടത്തപ്പെടുകയും ചെയ്യുകയാണെന്നാണ് ഐറിഷ് സംഘം കണ്ടെത്തിയത്.

മുംബൈയിലെ ചുവന്ന തെരുവിലെ കാമാത്തിപുര എന്ന ഗ്രാമത്തിലാണ് ഇത്തരത്തില്‍ ഭയാനകമായ തരത്തില്‍ കുട്ടികളെയടക്കം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇവരെ പുതുവെളിച്ചത്തിലേക്കെത്തിക്കുക എന്നതിന്റെ ഭാഗമായാണ് ഐറിഷുകാര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്.

ക്രൂരമായ, മനുഷ്യത്വ രഹിതമായ ചിത്രമാണ് ഇവിടത്തെ കൂട്ടിലടക്കപ്പെട്ട കുട്ടികളുടേതെന്ന് മുപ്പതുകാരനായ മാര്‍ക് കാറി പറഞ്ഞു.
ജൂബിലി കാംപെയിനിന്റെ ഭാഗമായി മുംബൈ ചുവന്നതെരുവില്‍ ജീവിതം ഹോമിക്കപ്പെട്ട കൗമാരക്കാര്‍ക്കായി ഒരു സുരക്ഷിതതാവളം ഒരുക്കി അവര്‍ക്ക് പുതുവെളിച്ചം ഒരുക്കാനും ആ സംഘം ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ബ്രിട്ടി്ഷ് ലോവര്‍ ഹൗസായ ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഗ്രിഫിത്ത് കോളേജ് വിദ്യാര്‍ത്ഥിയും ജൂബിലി കാംപെയിനില്‍ പങ്കെടുക്കുന്ന അംഗമാണ്.
ധനികരായ പല ഐറിഷ് വ്യാപാരികളും ഇത്തരം കൂട്ടികളുടെ മോചനത്തിനായി വലിയ തുകകള്‍ വരെ സംഭാവന നല്‍കാന്‍ തയ്യാറാവുന്നുമുണ്ട്. 20,000 യൂറോ വരെ നല്‍കാന്‍ തയ്യാറായ വ്യാപാരികള്‍ വരെയുണ്ട്.

മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടികള്‍ മുതല്‍ 11 നും അതിനു മുകളിലും പ്രായമുള്ള കുട്ടികള്‍ വരെ ഇടുങ്ങിയ ഇരുട്ടുമുറികളില്‍ അടച്ചിടപ്പെടുകയാണെന്ന് മാര്‍ക് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിലുള്ള കുട്ടികള്‍ 5യൂറോയ്ക്ക് വരെ ലഭ്യമാണെന്നും വളരെ കുട്ടിക്കാലത്തുതന്നെ കുടുംബങ്ങളില്‍ നിന്നും തട്ടിക്കൊണ്ടുവരപ്പെട്ട കുട്ടികളായിരിക്കും ഇവരില്‍ അധികവുമെന്നും മാര്‍ക് കൂട്ടിച്ചേര്‍ത്തു. ഇവരില്‍ പലരും വേശ്യാവൃത്തിയിലേക്ക് വലിച്ചെറിയപ്പെട്ട കുട്ടികളുമാണ്. കുട്ടികളുടെ കണ്‍മുന്നില്‍ വച്ചുതന്നെ അമ്മമാരെ ബലാത്സംഘം ചെയ്യുന്നതും ഇവിടെ പതിവാണ്. ആത്മഹത്യയും എച്ച്‌ഐവിയും പ്രധാന പ്രശ്‌നങ്ങളായി ഇവിടങ്ങളില്‍ ഉടലെടുത്തിരിക്കുന്നതായും മാര്‍ക് പറഞ്ഞു.

ഈ ക്രൂരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തന്റെ ഫോട്ടോകള്‍ കൊണ്ട് ഒരു ഇ ബുക്ക് തയ്യാറാക്കിയിരിക്കുകയാണ് ഫോട്ടോജേര്‍ണലിസ്റ്റായ ഹസല്‍ തോംസണ്‍.

കുട്ടികളോടുള്ള ഇത്തരം ക്രൂരമായ അവസ്ഥയെക്കുറിച്ച് മാര്‍ക്ക് മനസിലാക്കുന്നത് തന്റെ ജോലിക്കിടയിലാണ്. ഇത്തരം കുട്ടികള്‍ക്കുവേണ്ടി ഒരു ചാരിറ്റബിള്‍ സ്വസൈറ്റി രൂപീകരിക്കാനുള്ള ചുമതല പിന്നെ മാര്‍ക്കിനായി.
അടുത്ത ഫെബ്രുവരിയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ മുംബൈയിലേക്ക് പോവുകയാണെന്നും ഇതിന് ഇരയാക്കപ്പെട്ടവര്‍ക്കായി വിദ്യാഭ്യാസ സൗകര്യങ്ങളും സംരക്ഷണ കേന്ദ്രങ്ങളും ഒരുക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും മാര്‍ക് പറഞ്ഞു.

ഒരിക്കല്‍ ഇവിടെ നിന്നും രക്ഷപ്പെടുന്ന കുട്ടികളില്‍ പലരിലും മാറ്റങ്ങള്‍ സംഭവിക്കാം എന്നാലും അവര്‍ കടന്നുവന്ന സാഹചര്യങ്ങള്‍ അവരില്‍ ഭയം നിറയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാലും അവര്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് മനോഹരമായ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഭാവിയെക്കുറിച്ച് അവര്‍ക്കും പ്രതീക്ഷകള്‍ ഉണ്ടായിത്തുടങ്ങിയതായും മാര്‍ക് പറഞ്ഞു.
മനുഷ്യക്കടത്തും ലൈംഗിക വ്യാപാരവും ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണെന്നും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങളോട് ‘ഡിജിറ്റല്‍ ആക്റ്റിവിസ്റ്റുകളായി പെരുമാറാനാണ് മാര്‍ക് ആഹ്വാനം ചെയ്യുന്നത്.

ഇപ്പോഴത്തെ ഇന്റര്‍നെറ്റ് സൗകര്യങ്ങളും മറ്റും ലോകത്തെ ഡിജിറ്റല്‍ ആക്റ്റിവിസ്റ്റുകളായി മാറാന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയാണെന്നും മാര്‍ക് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഭരണാധികാരികളുടെയും മാഫിയയുടെയും സംയുക്ത ഒത്താശകളോടെ തഴച്ചു വളരുന്ന ഇന്ത്യന്‍ ബാലലൈംഗീക തൊഴിലാളികളുടെ വാര്‍ത്തകള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ്.അത്തരം ഒരു റിപ്പോര്‍ട്ട് എന്ന് പറഞ്ഞ് തള്ളികളയുമ്പോഴും ഒരു വട്ടം നിഷേധികാനാവാത്ത സത്യങ്ങളുടെ നേരെ കണ്ണടയ്ക്കാനും നാം ഇന്ത്യാക്കാര്‍ക്ക് ആവില്ല.like-and-share

 

Scroll To Top