Monday May 29, 2017
Latest Updates

കാമറോ ആറാം തലമുറ വാഹനം മെയ് 16ന് പുറത്തിറക്കും

ഷെവര്‍ലെ കാമറോയുടെ ആറാം തലമുറ കാര്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. മെയ് 16ന് വാഹനം പുറത്തിറങ്ങുമെന്നാണ് നിലവിലെ സൂചനകള്‍. ഡീറ്റ്‌റോയിറ്റിലുള്ള ഷെവര്‍ലെയുടെ ആസ്ഥാനത്തായിരിക്കും കാമറോ സിക്‌സ് പുറത്തിറക്കുക.

കാമറോയെക്കുറിച്ചുള്ള അധിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഒരുദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഇവന്റാണ് കമ്പനി പ്ലാന്‍ ചെയ്തിരിക്കുന്നത്. ആയിരത്തോളം കാമറോ ഫാന്‍സിനെയും ഇവന്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവന്റിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും എല്ലാവര്‍ക്കും ഇടിച്ചുകയറാന്‍ സാധിക്കില്ല. കാമറോ ഫാന്‍സിനാണ് മുന്‍ഗണന. കാമറോ ഫാന്‍സ് ഒരിക്കലും മിസ് ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു ഇവന്റിലേക്ക് കാമറോയുമായെത്തുന്ന ഫാന്‍സിനായിരിക്കും പ്രഥമ മുന്‍ഗണനയെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കാമറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനൊപ്പമുണ്ടായിരുന്ന ചിത്രമാണ് വാര്‍ത്തയില്‍ ചേര്‍ത്തിരിക്കുന്നത്. കാമറോയുടെ മുന്‍ലോഗോയാണിത്. ഇതെന്തിനാണ് പുതിയ വാഹനം പുറത്തിറങ്ങുന്ന സമയത്തുള്ള വാര്‍ത്തകളില്‍ ഉള്‍പ്പെടുത്താന്‍ കമ്പനി ആഗ്രഹിക്കുന്നതെന്ന് വ്യക്തമല്ല. ഓട്ടോമോട്ടീവ് വെ്ബ്‌സൈറ്റുകളും ബ്ലോഗുകളും അഭിപ്രായപ്പെടുന്നത്, പുതിയ വാഹനം പഴയ ലോഗോയോടെ ആയിരിക്കും പുറത്തിറങ്ങുക എന്നാണ്.

Scroll To Top