Monday August 21, 2017
Latest Updates

കാണികളെ വിസ്മയിപ്പിച്ച് മോഹന്‍ലാലിന്റെ മാജിക്ക്

കാണികളെ വിസ്മയിപ്പിച്ച് മോഹന്‍ലാലിന്റെ മാജിക്ക്

സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മായാജാല പ്രകടനം കാണികള്‍ക്ക് വിസ്മയമായി. തിരുവനന്തപുരത്ത് തുടങ്ങിയ മാജിക് പ്ലാനറ്റിന്റെ ഉദ്ഘാടന വേദിയിലാണ് മോഹന്‍ലാല്‍ തന്റെ മാജിക് പ്രകടനം പുറത്തെടുത്തത്. പെണ്‍കുട്ടിയെ ശൂന്യതയില്‍ ഉയര്‍ത്തി നിരത്തുന്ന മാജിക് പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചത്.

മാജിക്കുകാരി കൂടിയായ സെനിന ബുംഗാര എന്ന യുവതിയെ മോഹന്‍ലാല്‍ മൂന്ന് മിനിറ്റോളം ശൂന്യതയില്‍ ഉയര്‍ത്തി നിര്‍ത്തി കാണികളെ വിസ്മയിപ്പിച്ചു. ലോകപ്രശസ്ത മജീഷ്യന്‍ ജൂലിയാന ചെന്‍, ഗോപിനാഥ് മുതുകാട്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ പ്രമുഖരെ സാക്ഷിയാക്കിയാണ് മോഹന്‍ലാല്‍ മാജിക്ക് കാണിച്ചത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടുമായി ചേര്‍ന്ന് മോഹന്‍ലാല്‍ ഫയര്‍ എസ്‌ക്കേപ്പ് മാജിക്ക് പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ ആരാധകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. ഏതായാലും വര്‍ഷങ്ങള്‍ പഴക്കമുള്ള തന്റെ ആഗ്രഹം മോഹന്‍ലാല്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്.

Scroll To Top