Sunday May 28, 2017
Latest Updates

കാജല്‍ അഗര്‍വാള്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നു

കാജല്‍ അഗര്‍വാള്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നു

കാജല്‍ അഗര്‍വാള്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നു. അഞ്ജലി നായികയാകുന്ന ഗീതാഞ്ജലി എന്ന സിനിമയിലാണ് കാജല്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നത്. നടി സാമന്തയെയാണ് ഈ ഐറ്റം ഡാന്‍സ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത്. എന്നാല്‍ സാമന്ത സമ്മതം ഓഫര്‍ നിരസിച്ചതോടെയാണ് കാജല്‍ അഗര്‍വാളിന് നറുക്ക് വീണത്. നിര്‍മാതാക്കളുമായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നാണ് കാജലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇതോടെ ഐറ്റം ഡാന്‍സ് ചെയ്യുന്ന നടിമാരുടെ നിരയിലേക്ക് കാജല്‍ അഗര്‍വാളും വന്നിരിക്കുകയാണ്. ഇത് ആദ്യമായാണ് കാജല്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നത്. രാം ചരണ്‍ നായകനാവുന്ന സിനിമയിലാണ് കാജല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഇത് പൂര്‍ത്തിയായാല്‍ ഗീതാഞ്ജലിയുടെ ചിത്രീകരണം തുടങ്ങും.

Scroll To Top