Sunday January 22, 2017
Latest Updates

കാക്കനാട് സ്‌പെഷ്യല്‍ എക്കണോമിക് സോണില്‍ വനിതാ ജീവനക്കാരുടെ വസ്ത്രമുരിഞ്ഞ് പരിശോധന

കാക്കനാട് സ്‌പെഷ്യല്‍ എക്കണോമിക് സോണില്‍ വനിതാ ജീവനക്കാരുടെ വസ്ത്രമുരിഞ്ഞ് പരിശോധന

കൊച്ചി: കാക്കനാട് സ്‌പെഷ്യല്‍ എക്കണോമിക് സോണില്‍ വനിതാ ജീവനക്കാരുടെ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയത് വിവാദമായി. സെസില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കയ്യുറ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരികളെയാണ് വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയത്. നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്ഥാപനത്തിന്റെ ബാത്ത് റൂമില്‍ നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വസ്ത്രമുരിഞ്ഞ് പെരിശോധന നടത്തിയത്. കരാര്‍ ജീവനക്കാരുള്‍പ്പെടെ 30 സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി. സ്ത്രീകള്‍ തന്നെ സ്ത്രീകളുടെ ദേഹപരിശോധന നടത്തിയതിനാല്‍ കേസെടുക്കാനാകില്ലെന്നാണ് തൃക്കാക്കര പോലീസ് നിലപാട് സ്വീകരിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ സ്ഥാപനത്തില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ സ്ഥാപിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങള്‍ക്കെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു.

Scroll To Top