Saturday February 25, 2017
Latest Updates

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കത്തോലിക്കാ സഭ മുന്നിട്ടിറങ്ങണം; മുഖം നഷ്ട്ടപെടുത്താതെ ഇടതുപക്ഷവും സമരം നിര്‍ത്തണം

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കത്തോലിക്കാ സഭ മുന്നിട്ടിറങ്ങണം;  മുഖം നഷ്ട്ടപെടുത്താതെ ഇടതുപക്ഷവും സമരം നിര്‍ത്തണം

ഇടതുപക്ഷവും ,ചില മത സംഘടനകളും ചേര്‍ന്ന്‌കേരളത്തില്‍ നടത്തുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമര കോലാഹലങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് തെളിയിക്കുന്നതാണ് ഇത് സംബന്ധിച്ചു പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം .

മലയോര ജനതയെ കുടിയിറക്കുമെന്ന പ്രചാരണം അസ്ഥാനത്താക്കുന്നതാണ് സര്‍ക്കാര്‍ വിജ്ഞാപനം. ക്വാറി മണല്‍മാഫിയകളെയും വനം കൈയേറ്റക്കാരെയും കുഴപ്പത്തിലാക്കുന്ന നിര്‍ദ്ദേശങ്ങളല്ലാതെ സാധാരണ ജനതയ്ക്ക് ദുരിതമുണ്ടാക്കുന്നതായ ഒരു നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വിജ്ഞാപനം. വിജ്ഞാപനം പുറത്തുവന്നതോടെ കസ്തൂരി രംഗന്‍ വിരുദ്ധ സമരങ്ങളെല്ലാം അസ്ഥാനത്തായിക്കഴിഞ്ഞു. ദീപിക പ്രസിദ്ധീകരിച്ച നടപ്പാക്കല്‍ വിജ്ഞാപനമാണ് താഴെ. ഇതില്‍ ഏറ്റവും സുപ്രധാനം 9ാം ഖണ്ഡികയാണ്.

വിഷയം: 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമം അഞ്ചാം അനുഛേദം പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
1. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തിനു സമീപമുള്ള ഭൗമശാസ്ത്രപരമായി പ്രാധാന്യമുള്ള ഭൂഭാഗമാണു പശ്ചിമഘട്ടം. ഗോദാവരി, കൃഷ്ണ, കാവേരി തുടങ്ങിയ അനവധി നദികളുടെ ഉത്ഭവസ്ഥാനമാണിത്. 1,500 കിലോമീറ്റര്‍ നീളത്തില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ ആറു സംസ്ഥാനങ്ങളില്‍ ഇതു വ്യാപിച്ചുകിടക്കുന്നു എന്നതിനാലും

2. ആഗോള ജൈവവൈവിധ്യത്തിന് ഏറെ വെല്ലുവിളികള്‍ നേരിടുന്നതും ഒപ്പം ജൈവവൈവിധ്യ കലവറയായതുമായ സ്ഥലമാണു പശ്ചിമഘട്ടം. തദ്ദേശീയമായ പുഷ്പിക്കുന്ന സസ്യങ്ങള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍, അകശേരുകങ്ങള്‍ തുടങ്ങിയവയുടെ ഒട്ടനവധി ഇനങ്ങള്‍ ഇവിടെയുണ്ട്. സാമ്പത്തിക പ്രാധാന്യമുള്ളതും മനുഷ്യര്‍ കൃഷിചെയ്യുന്നതുമായ കുരുമുളക്, ഏലം, കൂവ, മാവ്, പ്ലാവ് തുടങ്ങിയ സസ്യവര്‍ഗങ്ങളുടെ പ്രധാന കേന്ദ്രവുമാണ് ഇവിടം. ഇവിടെ മാത്രമുള്ളതായ നിരവധി സസ്യങ്ങളുടെയും ജീവികളുടെയും ഉത്ഭവകേന്ദ്രങ്ങളും ചോലവനങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, നദീതടങ്ങള്‍ എന്നിവയും അടങ്ങിയ അനന്യമായ ആവാസ വ്യവസ്ഥ ഇവിടെയുണ്ട്്. പശ്ചിമഘട്ടം നിരവധി ജീവജാലങ്ങളുടെ ഉത്ഭവകേന്ദ്രവും സമൃദ്ധമായ തദ്ദേശീയ ജൈവ വൈവിധ്യത്തിന്റെ സങ്കേതവും അതുവഴി ജൈവ പരിണാമത്തിന്റെ ഒരു പിള്ളത്തൊട്ടിലും ആയതിനാല്‍ പശ്ചിമഘട്ടത്തിന്റെ കുറേ ഭാഗങ്ങളെ യുനെസ്‌കോ, യുനെസ്‌കോയുടെ ലോക പ്രകൃതിദത്ത പൈതൃക പട്ടികയില്‍പ്പെടുത്തിയിട്ടുള്ളതാണ്, എന്നതിനാലും

3. പശ്ചിമഘട്ടത്തിന്റെ സമൃദ്ധവും അനന്യവുമായ ജൈവ വൈവിധ്യത്തിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ പരിസ്ഥിതിയുടെ സംരക്ഷണവും പാരിസ്ഥിതിക അനന്യതയുടെ ഉറപ്പാക്കലും സമഗ്ര വളര്‍ച്ചയും സംബന്ധിച്ചു പഠിക്കാന്‍ 17082012 ലെ ഓപീസ് ഉത്തരവുവഴി പരിസ്ഥിതി വനം മന്ത്രാലയം പ്ലാനിംഗ് കമ്മീഷന്‍ അംഗം (സയന്‍സ്) ഡോ.കെ. കസ്തൂരിരംഗന്‍ ചെയര്‍മാനായി ഒരു ഉന്നതതല പ്രവര്‍ത്തന ഗ്രൂപ്പി(എച്ച്എല്‍ഡബ്ല്യുജി)നെ നിയമിക്കുകയുണ്ടായി എന്നതിനാലും

4. ഈ എച്ച്എല്‍ഡബ്ല്യുജി 2013 ഏപ്രില്‍ 15നു മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കുകയും തുടര്‍ന്നു മന്ത്രാലയം അതിന്റെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പടുത്തുകയും ചെയ്തു. പശ്ചിമഘട്ടത്തിലെ ആറു സംസ്ഥാന ഗവണ്‍മെന്റുകള്‍ അടക്കം ബന്ധപ്പെട്ട എല്ലാവര്‍ക്കും പ്രതികരണത്തിനും അഭിപ്രായത്തിനുമായി ഇതു നല്‍കുകയും ചെയ്തു. ബന്ധപ്പെട്ട എല്ലാവരെയും എച്ച്എല്‍ഡബ്ല്യുജി റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള വീക്ഷണങ്ങള്‍ നല്‍കാന്‍ ക്ഷണിച്ചിരുന്നു. ഇങ്ങനെ ഒരു സുതാര്യ പ്രക്രിയയ്ക്കുശേഷം ചില വ്യവസ്ഥകളോടുകൂടി മന്ത്രാലയം എച്ച്എല്‍ഡബ്ല്യുജി റിപ്പോര്‍ട്ട് തത്ത്വത്തില്‍ സ്വീകരിക്കുകയും ചെയ്തു എന്നതിനാലും

5. പശ്ചിമഘട്ടത്തിന്റെ 60 ശതമാനത്തോളം പ്രദേശം സാംസ്‌കാരിക ഭൂപ്രദേശമാണെന്ന് – അതായത് താമസിക്കുകയും കൃഷിനടത്തുകയും (വനങ്ങളല്ലാത്ത) തോട്ടങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന മനുഷ്യാധീന പ്രദേശമാണെന്ന് എച്ച്എല്‍ഡബ്ല്യുജി കണെ്ടത്തി. നാല്പതു ശതമാനത്തോളം ഭൂമിയേ സ്വാഭാവിക ഭൂപ്രദേശമായി വരൂ. പശ്ചിമഘട്ടത്തിലെ ഈ സ്വാഭാവിക ഭൂപ്രദേശത്തില്‍ 37 ശതമാനത്തോളം – 59,940 ചതുരശ്ര കിലോമീറ്റര്‍ – ആണ് തുടര്‍ച്ചയോടെ കിട്ടുന്ന ജൈവവ സമൃദ്ധമായ പ്രദേശം. ഉയര്‍ന്ന ജൈവസമൃദ്ധിയും കുറച്ചുമാത്രം വനശൈഥില്യവും കുറച്ചു ജനസാന്ദ്രതയും ഉള്ളതും സംരക്ഷിത പ്രദേശ(പിഎ)ങ്ങളും ലോക പൈതൃക സ്ഥാനങ്ങളും കടുവകളുടെയും ആനകളുടെയും സഞ്ചാരപഥങ്ങളും ഉള്‍പ്പെട്ടതുമായ ഈ 37 ശതമാനം സ്വാഭാവിക ഭൂപ്രദേശത്തെ എച്ച്എല്‍ഡബ്ല്യുജി പരിസ്ഥിതി ലോല മേഖല(ഇഎസ്എ)യായി കണെ്ടത്തി എന്നതിനാലും

6. എച്ച്എല്‍ഡബ്ല്യുജി കണെ്ടത്തിയ ഈ ഇഎസ്എയില്‍ വരുന്ന സംസ്ഥാനവും താലൂക്കും തിരിച്ചുള്ള വില്ലേജുകളുടെ പട്ടിക അനുബന്ധം – എ ആയി നല്‍കിയിട്ടുള്ളതിനാലും

7. പശ്ചിമഘട്ട മേഖലയുടെ സ്വാഭാവിക ഭൂപ്രദേശങ്ങള്‍ക്കു വികസന പദ്ധതികളും നഗര വളര്‍ച്ചയും ഉയര്‍ത്തുന്ന അഭൂതപൂര്‍വമായ ഭീഷണിമൂലം, വനവും മലിനീകരണം ഉണ്ടാക്കുന്നതുമായ പരിസ്ഥിതിക്കു വലിയ നാശം വരുത്തുന്നതും പരിസ്ഥിതിയില്‍ വലിയ ഇടപെടലുള്ളതുമായ വ്യവസായങ്ങളോടു സഹിഷ്ണുതയില്ലാത്ത നയം എച്ച്എല്‍ഡബ്ല്യുജി ശിപാര്‍ശ ചെയ്തു. പശ്ചിമഘട്ടത്തിലെ സ്വാഭാവിക ഭൂപ്രദേശത്തു ജൈവസമൃദ്ധിയും വൈവിധ്യവും സംരക്ഷിക്കാന്‍ അടിയന്തര നടപടിയുടെ പ്രാധാന്യം എച്ച്എല്‍ഡബ്ല്യുജി ഊന്നിപ്പറഞ്ഞിട്ടുണ്ട് എന്നതിനാലും

8. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സംശുദ്ധി സംരക്ഷിക്കാന്‍ ആനുകാലികമായി ഭേദഗതി ചെയ്യപ്പെട്ട 1986ലെ പരിസ്ഥിതി (സംരക്ഷണ) ചട്ടങ്ങളിലെ ചട്ടം 4 (5)ഉം 5 (4)ഉം വഴി പൊതുതാത്പര്യാര്‍ഥം കേന്ദ്രഗവണ്‍മെന്റ് ഉടനടി നടപടി എടുക്കേണ്ടത് ഈ സാഹചര്യത്തില്‍ ആവശ്യമായതിനാലും

9. 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമം അനുഛേദം 5 അനുസരിച്ചു ദത്തമായിരിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചു താഴെപ്പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

എച്ച്എല്‍ഡബ്ല്യുജി റിപ്പോര്‍ട്ട് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇട്ട തീയതി – അതായതു 17042013 – ക്കു മുമ്പ് ഇഎസി/എംഒഇഎഫീലോ എസ്ഇഎസി/എസ്ഇഐഎഎകളിലോ ലഭിച്ചതും അവകളില്‍ തീര്‍പ്പാകാതെ ഇരിക്കുന്നതുമായ കേസുകളില്‍ ഒഴിച്ചു താഴെപ്പറയുന്ന ഇനം പുതിയ പദ്ധതികളോ പ്രവര്‍ത്തനങ്ങളോ അവയുടെ വികസനമോ ഇഎസ്എയില്‍ നിരോധിക്കേണ്ടതാകുന്നു.

ബന്ധപ്പെട്ട ഇഎസി/എംഒഇഎഫിലോ എസ്ഇഎസി/എസ്ഇഐഎഎകളിലോ ഉള്ള അത്തരം കേസുകളില്‍ അപേക്ഷ നല്‍കുമ്പോള്‍ പ്രാബല്യത്തിലുള്ള മാര്‍ഗരേഖകളും ചട്ടങ്ങളും അനുസരിച്ചു തീരുമാനം എടുക്കേണ്ടതാകുന്നു. അവയൊഴിച്ച് ഇഎസി/എസ്ഇഐഎഎയോ ഈ മാര്‍ഗരേഖ ഇറക്കുന്ന തീയതി മുതല്‍ പുതിയതോ തീര്‍പ്പാകാതെയിരിക്കുന്നതോ ആയ (താഴെപ്പറയുന്ന ഇനം) ഒരു കേസും പരിഗണിക്കേണ്ടതില്ല.

1. ഖനനം, പാറപൊട്ടിക്കല്‍, മണല്‍വാരല്‍

2. താപവൈദ്യുത നിലയം

3. 20,000 ചതുരശ്ര കിലോമീറ്ററോ അതില്‍ കൂടുതലോ വിസ്തീര്‍ണമുള്ള കെട്ടിടമോ നിര്‍മാണ പ്രോജക്ടോ

4. 50 ഹെക്ടറോ അതിലേറെയോ അഥവാ ഒന്നര ലക്ഷം ചതുരശ്ര കിലോമീറ്ററോ അതിലേറെയോ ബില്‍റ്റ് അപ് ഏരിയ ഉള്ളതോ ആയ ടൗണ്‍ഷിപ്പും ഏരിയ ഡെവലപ്‌മെന്റ് പ്രോജക്ടും.

5. ചുവപ്പുപട്ടികയിലുള്ള വ്യവസയങ്ങള്‍. (കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുവപ്പുപട്ടികയിലുള്ള വ്യവസായങ്ങളാകും ഇതിനുള്ള കുറഞ്ഞ പട്ടിക. കേന്ദ്ര പട്ടികയില്ലാത്തതും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുവപ്പുപട്ടികയിലുള്ളതുമായ ഇനങ്ങള്‍ ആ സംസ്ഥാനത്തിനു ബാധകമായ ചുവപ്പു പട്ടികയില്‍പ്പെട്ടതായി കണക്കാക്കും. (ചുവപ്പുപട്ടികയില്‍ വരുന്നവ ഏതെല്ലാമെന്ന് ഇന്നലെ ദീപിക 6ാം പേജില്‍ കൊടുത്തിരുന്നു.)

10. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുന്നതും മറ്റുത്തരവുവരെ പ്രാബല്യത്തില്‍ തുടരുന്നതുമാണ്. എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം ഉചിതമായ നിയമ നടപടി എടുക്കും.

11. ഇത് നിയമാനുസൃത അധികാരിയുടെ അംഗീകാരത്തോടെ പുറപ്പെടുവിക്കുന്നതാകുന്നു.

(ഒപ്പ്)

ഡോ.അമിത് ലോവ്
ഡെപ്യൂട്ടി ഡയറക്ടര്‍
പരിസ്ഥിതി വനം മന്ത്രാലയം
തീയതി 13112013
എഫ്. നമ്പര്‍. 14/2012
ആര്‍ഇ (പിടി)

(എംഒഇഎഫ്: പരിസ്ഥിതി വനം മന്ത്രാലയം
ഇഎസി: എക്‌സ്‌പേര്‍ട്ട് അെ്രെപസല്‍ കമ്മിറ്റി
എസ്ഇഎസി: സ്‌റ്റേറ്റ് ഇഎസി
എസ്ഇഐഎഎ: സ്‌റ്റേറ്റ് എന്‍വിറോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അഥോറിറ്റി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്നും മലയോര കര്‍ഷകര്‍ക്ക് ഏറെ ഭീഷണി ഉണ്ടായിരുന്നുവെന്നത് സത്യം തന്നെ.പക്ഷെ നവീകരിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മലയോര കര്‍ഷകരെ സഹായിക്കുവാനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണെന്ന സത്യത്തിനു നേരെ തിരിഞ്ഞു നിന്നു പോര്‍വിളി നടത്തുന്നത് പള്ളിയായാലും ,ഇടതുപക്ഷക്കാരാണെങ്കിലും ഭൂഷണമല്ല.
പള്ളിയ്ക്ക് രമ്യഹര്‍മ്മ്യങ്ങള്‍ പൊക്കാന്‍ ഇനി സാധിക്കില്ല എന്ന മനപ്രയാസത്തിനു മാത്രമേ കാരണമുള്ളു എങ്കിലും വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിലെ വോട്ടുബാങ്ക് നോക്കാന്‍ വേണ്ടി മാത്രം എന്ത് വൃത്തികെട്ട കളിയും കളിക്കാന്‍ ഇറങ്ങിയ ഇടതുപക്ഷക്കാര്‍ക്ക് നഷ്ട്ടപെടുന്നത് സ്വന്തം മുഖമാണ്.
1977 ന് മുന്‍പ് മലയോര മേഖലയില്‍ കുടിയേറി മണ്ണില്‍ പൊന്ന് വിളയിച്ച കര്‍ഷകരില്‍ ഇനിയും പട്ടയം കിട്ടാതെ കഷ്ട്ടപെടുന്നവര്‍ക്ക് അത് ലഭ്യമാക്കാനായിരുന്നു ഇത്തരം സമരത്തിനുപയോഗിച്ച ഊര്‍ജവും ,ഇച്ഛാശക്തിയും ഇത്തരക്കാര്‍ ഒന്ന് ചേര്‍ന്ന് ഉപയോഗിച്ചതെങ്കില്‍ അത് അഭിനന്ദനീയം ആവുമായിരുന്നു.
ക്വാറി മുതലാളിമാര്‍ക്കും സ്ഥാപിത ലക്ഷ്യമുള്ള രാഷ്ട്രീയക്കാര്‍ക്ക് വേണ്ടിയും സഭയെ പോലുള്ള ബഹുമാന്യ സ്ഥാപനങ്ങളിലെ ഉത്തരവാദിത്വപ്പെട്ടവര്‍ വേണ്ടത്ര പഠനം നടത്താതെ ഇറങ്ങി പുറപ്പെട്ടത് ഉചിതമായെന്ന തോന്നലിലല്ല കേരളത്തിലെ വിശ്വാസികളില്‍ ഏറിയപങ്കും.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഏറ്റവും ഉച്ചത്തില്‍ വിളിച്ചു പറയേണ്ടത് കേരളത്തിലെ സീറോ മലബാര്‍ സഭയാണ്.കാരണം ആ സമൂഹത്തിലെ ബഹുഭൂരിപക്ഷം പേരുമാണ് പശ്ചിമ ഘട്ട മലനിരകളില്‍ ഇപ്പോള്‍ പാര്‍ക്കുന്നത് .അടുത്ത തലമുറകളില്‍ അവരുടെ മക്കളും ,അവരുടെ സഭയുംഅവിടെയാണ് വളരേണ്ടത്.സമരങ്ങള്‍ നിര്‍ത്തി പശ്ചിമ ഘട്ടത്തെ ഇന്നത്തെ നിലയിലെങ്കിലും നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം അത് കൊണ്ട് തന്നെ അവര്‍ ഏറ്റെടുത്തേ തീരു.
അല്ലെങ്കില്‍ റോമിലിരുന്നു’ മോഹനമാര്‍ന്ന പരിസ്ഥിതിയെ ‘സ്വപ്നം കാണുന്ന ക്രിസ്തുവിന്റെ പ്രതിപുരുഷന് എതിരെയാവും ആ യുദ്ധപ്രഖ്യാപനം.പ്രപഞ്ചത്തിനു മാത്രമല്ല പ്രപഞ്ച സൃഷ്ടാവിനും ഏതിരെയുള്ള സമരമാവും അതെന്ന് വരും തലമുറ പറയുകയും ചെയ്യും എന്നതില്‍ സംശയം വേണ്ടlike-and-share

Scroll To Top