Friday January 20, 2017
Latest Updates

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം നാളെ ഉച്ചയോടെ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം നാളെ ഉച്ചയോടെ

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം നാളെ ഇറക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവ് പരിസ്ഥിതി വകുപ്പ് സെക്രട്ടറി നിയമ വകുപ്പ് സെക്രട്ടറിക്ക് കൈമാറിയെന്ന് നാളെ ഉച്ചയോടെ വിജ്ഞാപനം പുറത്തിറങ്ങുമെന്ന് ചെന്നിത്തല പറഞ്ഞു. വിജ്ഞാപനം ഇന്നു തന്നെ ഇറക്കുമെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്.

കരട് വിജ്ഞാപനത്തില്‍ കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചതായി പരിസ്ഥിതി മന്ത്രി എം വീരപ്പമൊയ്‌ലി പറഞ്ഞു. പുതിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കിയതോടെ നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കില്ല. കരട് വിജ്ഞാപനം വരുന്നതിന് മുമ്പെടുത്ത തീരുമാനമായതിനാല്‍ കരട് വിജ്ഞാപനം പുറത്തിറക്കുന്നതിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം തടസ്സമാവില്ലെന്നും മൊയ്‌ലി പറഞ്ഞു.

Scroll To Top