Tuesday February 28, 2017
Latest Updates

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :വിദഗ്ധ സമിതി നിര്‍ദേശത്തില്‍ മലയോര കര്‍ഷകര്‍ക്ക് ആഹ്ലാദം :കേന്ദ്രം അംഗീകരിക്കുമെന്ന് പ്രതീക്ഷ

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് :വിദഗ്ധ സമിതി നിര്‍ദേശത്തില്‍ മലയോര കര്‍ഷകര്‍ക്ക് ആഹ്ലാദം :കേന്ദ്രം അംഗീകരിക്കുമെന്ന് പ്രതീക്ഷ

കട്ടപ്പന: മലയോര കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിച്ചു കൊണ്ട് കേരള സര്‍ക്കാരിന്റെ വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് ഉണ്ടായേക്കുമെന്ന് സൂചനകള്‍. .കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ 123 വില്ലേജുകളില്‍ 20 എണ്ണം പോലും ഇ.എസ്.എ (പരിസ്ഥിതിലോല മേഖല) പരിധിയില്‍ വരില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയെന്നാണ് അറിയുന്നത്.
കാടും നാടും വേര്‍ത്തിരിക്കാന്‍ നടത്തിയ റിമോട്ട് സെന്‍സറിങ്ങില്‍ പാകപിഴകള്‍ വന്നിട്ടുണ്ടാവുമെന്നു കസ്തൂരിരംഗന്‍ തന്നെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.കേരളത്തിന്റെ കാര്യത്തില്‍ അത് സംഭവിക്കുക തന്നെ ചെയ്തു.ഈ കാര്യം വേണ്ടപെട്ടവരെ അറിയിക്കുക തന്നെ വേണം എന്നാണു സമിതിയുടെ കണ്ടെത്തല്‍.

എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചുള്ള പഠനമാണു വേണ്ടത്. ഇതു സമയബന്ധിതമായി തീര്‍ക്കാന്‍ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തില്‍ നടപടിയെടുക്കണം. വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍നോട്ടത്തില്‍ മേഖലകള്‍ സന്ദര്‍ശിച്ച് ഓരോ പ്രദേശത്തെയും ഭൂപടം നിര്‍മിക്കണം.
അതില്‍ പ്രദേശങ്ങളുടെ തല്‍സ്ഥിതി കൃത്യമായി രേഖപ്പെടുത്തണം. കൃഷി, വീട്, സ്ഥാപനം, റോഡ്, പുഴ, സ്‌കൂള്‍ തുടങ്ങിയ വിവരങ്ങളെല്ലാം കൃത്യമായും സൂക്ഷ്മമായും വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചാലും ഇത് അതേപടി അംഗീകരിക്കില്ല. ഇതിലെ ഏതാനും മേഖലകള്‍ തെരഞ്ഞെടുത്തു കേന്ദ്രസംഘം സന്ദര്‍ശനം നടത്തുമ്പോള്‍ വിവരങ്ങള്‍ യഥാര്‍ഥമാണെങ്കില്‍ മാത്രമേ റിപ്പോര്‍ട്ട് പൂര്‍ണമായി പരിഗണിക്കപ്പെടുകയുള്ളൂ.

മലയോര്‍ ഗ്രാമങ്ങളില്‍ നേരിട്ടെത്തി വിവര ശേഖരണം നടത്തിയ സമിതി അംഗങ്ങളായ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി കട്ടപ്പനയിലെത്തി ജനങ്ങളില്‍ നിന്നു വിവരം ശേഖരിച്ച ശേഷമാണു സമിതിയംഗം വി.എന്‍. രാജശേഖരപിള്ള,പി സി സിറിയക്ക് ,കണ്‍വീനര്‍ ഉമ്മന്‍ വി ഉമ്മന്‍ എന്നിവര്‍ ഇത്തരമൊരു അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്.

റിപ്പോര്‍ട്ടിലുള്ള ആശങ്ക ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താന്‍ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാര്‍ഡുതലത്തില്‍ ഭൂപടം തയാറാക്കി കൃത്യമായി തല്‍സ്ഥിതി രേഖപ്പെടുത്തണമെന്നു വിദഗ്ധ സമിതിയംഗം പി.സി. സിറിയക് നിര്‍ദേശിച്ചു. പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കര്‍ഷകര്‍ക്ക് യാതൊരു ആശങ്കയുമുണ്ടാകാത്ത റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നു സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാനും സമിതി കണ്‍വീനറുമായ ഉമ്മന്‍ വി. ഉമ്മനും അഭിപ്രായപ്പെട്ടതോടെ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചാല്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിഞ്ഞു.

പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാന്‍ കസ്തൂരിരംഗന്‍ സമിതി മുഖ്യമായി ജനസംഖ്യ മാത്രമല്ല കണക്കിലെടുത്തിട്ടുള്ളതെന്നു പി.സി. സിറിയക് പറഞ്ഞു. ജൈവവൈവിധ്യവും ചിതറിക്കിടക്കുന്ന വനമേഖലയുമെല്ലാം കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്. അതിനാല്‍ പുതിയ നിര്‍ദേശംവയ്ക്കുമ്പോള്‍ പാകപ്പിഴ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇ.എസ്.എ മേഖലയില്‍ നിന്നു പുറത്തായാല്‍ ജനങ്ങളുടെ ആശങ്ക തനിയെ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.അതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്കാണ് വിദഗ്ധ സമിതിയും ശ്രമിക്കുന്നതെന്നാണ് കട്ടപ്പനയില്‍ സമിതിയംഗങ്ങള്‍ അനൌപചാരിക വെളിപ്പെടുത്തല്‍ നടത്തിയത്.like-and-share

Scroll To Top