Wednesday September 20, 2017
Latest Updates

കഴുത്തറപ്പന്‍ വില:ഐറിഷ് വിപണിയില്‍ വില്‍പ്പനയെക്കെത്തിയ മൂന്നിലൊന്നു വീടുകളും കച്ചവടം നടന്നില്ല

കഴുത്തറപ്പന്‍ വില:ഐറിഷ് വിപണിയില്‍ വില്‍പ്പനയെക്കെത്തിയ മൂന്നിലൊന്നു വീടുകളും കച്ചവടം നടന്നില്ല

ഡബ്ലിന്‍ :മൂന്നുമാസം മുമ്പ് വില്‍പ്പനയെക്കെത്തിയ മൂന്നിലൊന്നു വീടുകളുടെ കച്ചവടം നടന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.15 കൗണ്ടികളില്‍ നിന്നായി 200 ടൂ ബെഡ് റൂം അപ്പാര്‍ട്മെന്റുകളാണ് മാര്‍ക്കറ്റിലെത്തിയത്.അവയുടെ 30 ശതമാനം അതയായത് 58 എണ്ണം വില്‍ക്കാതെ പോയി. വീടിന് ആളുകള്‍ പരക്കം പായുമ്പോഴാണ് ഈ മാന്ദ്യം.ഉയര്‍ന്ന വിലയായതിനാലാണ് വീടുകള്‍ വില്‍ക്കാതെ പോയതെന്നാണ് വിദഗ്ധര്‍ പറയുന്നത്.എന്നിരുന്നാലും ഭവന പ്രതിസന്ധി വേളയിലും വില്‍പ്പന നടക്കാതെ പോയത് കമ്പോളത്തില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.

മാര്‍ച്ച് ഒമ്പതിനും 13നും ഇടയില്‍ 193 വീടുകളാണ് ഡാഫ്ടില്‍ വില്‍പ്പനക്കെത്തിയത്.രണ്ട് ബെഡ് റൂമുകളുള്ള അപ്പാര്‍ട്മെന്റുകള്‍,മൂന്നും നാലും മുറികളുള്ള വീടുകള്‍, ആഢംബര ഭവനങ്ങള്‍ എന്നിവ ഇതിലുള്‍പ്പെട്ടിരുന്നു. 1മില്യണ്‍ യൂറോ ആയിരുന്നു കുറഞ്ഞ വില.ജൂണ്‍ ഒന്നുവരെയുള്ള കണക്ക് പ്രകാരം 135 വീടുകള്‍ വില്‍ക്കുകയോ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കുകയോ ചെയ്തു. 58 എണ്ണം വില്‍ക്കാതെ അവശേഷിച്ചു.

ഡബ്ലിനില്‍ വില്‍പ്പനയ്ക്കുവെച്ച 56 വസ്തുക്കളില്‍ 15 എണ്ണം ഇപ്പോഴും മാര്‍ക്കറ്റില്‍ ആളെ കാത്തുകിടക്കുന്നു.കോര്‍ക്കില്‍ 13ല്‍ നാലെണ്ണവും ഗാല്‍വെ സിറ്റിയില്‍ 11ല്‍ നാലും വിറ്റിട്ടില്ല.അതേസമയം മൂന്ന് ബെഡ്റൂം വീടുകള്‍ക്ക് ആവശ്യക്കാരുണ്ടായി.16 മൂന്ന് ബെഡ്റൂം വീടുകള്‍ വില്‍പ്പനയ്ക്കു വന്നതില്‍ മൂന്നെണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു.താരതമ്യേന വില കൂടിയ വീടുകളാണ് ഇവ.ഏറ്റവും കുറഞ്ഞ വില 425000 യൂറോയും കൂടിയ വില 600000 യൂറോയുമായിരുന്നു.

ആളത്താതായതോടെ ചിലത് ലേലം നിര്‍ത്തി.ചിലത് വിപണിയില്‍ നിന്ന് പിന്‍വലിച്ചു.വില കൂടിയതിനാല്‍ മാത്രമാണ് അവ വില്‍ക്കാതെ പോയതെന്ന് റി-മാക്സ് റീജ്യനല്‍ ഡയറക്ടര്‍ ജോണ്‍ ഫോഗര്‍ട്ടി പറഞ്ഞു.ഗ്രാമപ്രദേശങ്ങളില്‍ ആറാഴ്ചയെടുക്കും വീടുകള്‍ വില്‍ക്കാന്‍.ഡബ്ലിനില്‍ അതിനു പത്ത് ദിവസം മതിയാകും.ഇടനിലക്കാരായ ഏജന്റുമാരാണ് വില പറയുന്നത്. അവര്‍ പറയുന്ന വിവരമേ മാര്‍ക്കറ്റിനെക്കുറിച്ച് ഉടമസ്ഥര്‍ക്കുള്ളുവെന്നും ഫോഗര്‍ട്ടി പറഞ്ഞു.വിലക്കൂടുതല്‍ തന്നെയാണ് വീടുകള്‍ വില്‍ക്കാതെ പോയതിന് കാരണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ ഓക്ഷനേഴ്സ് ആന്റ് വാല്യുവേഴ്സ് ചീഫ് എക്സിക്യൂട്ടീവ് പാട് ഡാവിറ്റും സ്ഥിരീകരിച്ചു.

Scroll To Top