Sunday September 24, 2017
Latest Updates

കഴുത്തറപ്പന്‍ വാടക;ഐറസ് ഓഫിസ് ഉപരോധിച്ചു വാടകക്കാര്‍,പിന്തുണയുമായി മലയാളി സമൂഹവും 

കഴുത്തറപ്പന്‍ വാടക;ഐറസ് ഓഫിസ് ഉപരോധിച്ചു വാടകക്കാര്‍,പിന്തുണയുമായി മലയാളി സമൂഹവും 

ഡബ്ലിന്‍:ആയിരക്കണക്കിന് വീടുകള്‍ ഡബ്ലിനില്‍ വാടകയ്ക്ക് നല്‍കുന്ന കുത്തക കമ്പനിയായ ഐറീഷ് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടീസ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റി(ഐആര്‍ഇഎസ് ഐറസ്) മുമ്പില്‍ വാടക്കാരുടെ പ്രതിഷേധം.കമ്പനിയുടെ ഹെഡ് ഓഫിസ് ജനക്കൂട്ടം ഉപരോധിച്ചു.ഡബ്ലിന്‍ ടെനന്റ്സ് അസോസിയേഷനിലെ അംഗങ്ങളും മറ്റും ചേര്‍ന്നാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.കുത്തന്നെ ഉയരുന്ന വാടകയില്‍ പൊറുതിമുട്ടിയാണ് ജനം സംഘടിച്ചത്.

ഗ്രാന്‍ഡ് കനാല്‍ ഡോക്കില്‍ മുമ്പില്‍ കമ്പനിയുടെ ആസ്ഥാന മന്ദിരത്തിന് മുമ്പിലായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ഇന്‍ഡിപെന്‍ഡന്റ്സ് ഫോര്‍ ചേഞ്ച് ടി ഡി മാരായ ക്ലയര്‍ ഡാലി ,മിക്ക് വാലസ്,ഷീന്‍ഫെയ്ന്‍ ഇഓയിന്‍ ഒ ബ്രോയിന്‍ എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു.ഈ വലിയ കുംഭകോണം നടത്താന്‍ ഐറസിനെ എന്തുകൊണ്ടാണ് അനുവദിക്കുന്നതെന്ന് വാലസ് ചോദിച്ചു.ഹൗസിംഗ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിലുള്ള സര്‍ക്കാര്‍ പരാജയം നീതീകരണമില്ലാത്തതാണ്-വാലസ് പറഞ്ഞു.

കമ്പനി അന്യായമായി തന്നെ താമസസ്ഥലത്തുനിന്നും ഇറക്കിവിട്ടതായി സമരത്തില്‍ പങ്കെടുത്ത പാട്രിക് നെലിസ് ആരോപിച്ചു.റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡ് അസാധുവാക്കിയത് വകവെയ്ക്കാതെ വീട്ടില്‍ ഒഴിപ്പിച്ചതെന്നും ഇദ്ദേഹം ആരോപിച്ചു.

ഡബ്ലിനിലെ വീട്ട് വാടക ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് ഐറസാണെന്നു സമരക്കാര്‍ പറഞ്ഞു.24,00 പ്രോപ്പര്‍ട്ടികളാണ് അയര്‍ലണ്ടില്‍ ഐറസിനുള്ളത്.ഇതില്‍ പകുതിയും നാമയില്‍ നിന്ന് ന്യായവിലയില്‍ ഇവര്‍ സ്വന്തമാക്കിയവയാണ്.

മലയാളികള്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.പ്രക്ഷോഭണത്തില്‍ പങ്കെടുക്കാന്‍ എത്തിയ മലയാളി സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഡബ്ലിന്‍ ടെനന്റ്‌സ് അസോസിയേഷന് പിന്തുണ അറിയിച്ചു.മലയാളി സമൂഹവും കുടിയേറ്റക്കാരും ഇനിയുള്ള നാളുകളില്‍ വാടകപ്രശ്‌നങ്ങളെ നേരിടുവാന്‍ ഒന്നിച്ചു പൊരുത്തണമെന്ന് ഡി റ്റിഎ നേതാക്കള്‍ അഭ്യര്‍ഥിച്ചു.ഡി റ്റിഎ യുടെ അടുത്ത സമരപരിപാടികളില്‍ കൂടുതല്‍ കുടിയേറ്റക്കാരെ പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഐറസ് വക്താവ് വിശദമാക്കി. വന്‍തോതില്‍ മുതല്‍ മുടക്കുള്ള ബിസിനസ്സാണ് നടത്തുന്നത്.ഒരിക്കലും കൊള്ള ലാഭമെടുക്കുന്നില്ല. കമ്പനിയുടെ ഭൂരിപക്ഷം വാടകക്കാരും വളരെ സംതൃപ്തരാണെന്നും വക്താവ് അവകാശപ്പെട്ടു.

Scroll To Top