Saturday May 27, 2017
Latest Updates

കഴിഞ്ഞു പോയത് പത്ത് വര്‍ഷത്തിനിടെ ഏറ്റവും ചൂട് കൂടിയ ജൂണ്‍ മാസം 

കഴിഞ്ഞു പോയത് പത്ത് വര്‍ഷത്തിനിടെ ഏറ്റവും ചൂട് കൂടിയ ജൂണ്‍ മാസം 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഏറ്റവും ചൂട് കൂടിയ ജൂണ്‍ മാസമാണ് കഴിഞ്ഞു പോയതെന്ന് റിപ്പോര്‍ട്ട്. ചൂട് കൂടിയ കാലാവസ്ഥ തുടങ്ങിയതോടെ നിരവധി പേര്‍ ബീച്ചുകളിലും മറ്റും തെളിഞ്ഞ കാലാവസ്ഥ
ആസ്വദിക്കാന്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ബീച്ചുകളില്‍ സന്ദര്‍ശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്.

കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം കെറിയിലെ വലെന്‍സിയ ബീച്ചില്‍ കഴിഞ്ഞ 74 വര്‍ഷത്തിനിടെ ഏറ്റവുമധികം സൂര്യപ്രകാശം ലഭിച്ച ദിവസങ്ങളാണ് കടന്നു പോയത്. ഡബ്ലിനില്‍ 28 വര്‍ഷത്തിനിടെ ഏറ്റവുമധികം സൂര്യപ്രകാശം ലഭിച്ച ദിവസങ്ങളും ഈ ജൂണിലായിരുന്നു. കഴിഞ്ഞ മാസം ഏറ്റവുമധികം ഉയര്‍ന്ന ശരാശരി താപനില അനുഭവപ്പെട്ടത് ഷാനന്‍ എയര്‍പോര്‍ട്ടിലായിരുന്നു. ഏറ്റവും ഉയര്‍ന്ന താപനിലരേഖപ്പെടുത്തിയ മറ്റൊരു പ്രദേശമായ കോര്‍ക്കില്‍ 26 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളില്‍ ജൂണില്‍ അനുഭവപ്പെട്ട തെളിഞ്ഞ കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ദര്‍ പറയുന്നു. വരും ദിവസങ്ങളില്‍ മഴ പെയ്യാനും താപനില 23 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാനും സാധ്യതയുണ്ട്. തെളിഞ്ഞ കാലാവസ്ഥ ആസ്വദിക്കാന്‍ ഇറങ്ങുന്നവര്‍ റിസര്‍വോയറുകളിലും മറ്റും നീന്തുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. അയര്‍ലണ്ടില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മൂന്ന് പേരാണ് റിസര്‍വോയറുകളിലും മറ്റും മുങ്ങി മരിച്ചത്.

Scroll To Top