Friday January 20, 2017
Latest Updates

കള്ളുകുടി പഠിപ്പിക്കാന്‍ ഇനി രക്ഷിതാക്കള്‍ തന്നെ മക്കളെ മദ്യശാലയില്‍ കൊണ്ടുവരും !

കള്ളുകുടി പഠിപ്പിക്കാന്‍ ഇനി രക്ഷിതാക്കള്‍ തന്നെ മക്കളെ മദ്യശാലയില്‍ കൊണ്ടുവരും !

കോര്‍ക്ക് : കോര്‍ക്കിലെയും കെറിയിലെയും കൗമാരക്കാര്‍ക്കും ഇനി മദ്യ ശാലയിലേക്ക് പോകാം. അതും രക്ഷിതാക്കളുടെ കൂടെ. അയര്‍ലന്റിലെ വിന്റ്‌നേര്‍സ് ഫെഡറേഷന്‍ ആണ് ഇത്തരത്തില്‍ രക്ഷിതാക്കള്‍ക്ക് ധൈര്യം കൊടുക്കുന്ന വിധം ഒരു ക്രമീകരണം നടത്തിയത്.

കൗമാരക്കാരെ പക്വതാപൂര്‍ണ്ണമായ രീതിയില്‍ കള്ളുകുടി പഠിപ്പിക്കുക എന്നതാണ് ഈ ക്യാബയിന്‍ കൊണ്ടുദ്ദേശിക്കുന്നതെന്നാണ് സംഘടന ഭാരവാഹികള്‍ പറയുന്നത്

മദ്യവും ആരോഗ്യവും എന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നടത്തുന്ന കാംപെയിനുകള്‍ കൗമാരക്കാരെ മദ്യപാനത്തില്‍ നിന്നും അകറ്റുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടു വരുന്നത് എന്ന് സംഘടന തങ്ങളുടെ പ്രസ്ഥാപനയില്‍ ചൂണ്ടിക്കാട്ടുന്നു.
കൗമാരക്കാര്‍ക്ക് മദ്യത്തോട് ഉള്ള വിരക്തി മാറ്റിയെടുക്കാനുള്ള വഴിയാണ് സംഘടന ഇതുവഴി നോക്കുന്നത്.
ഈ പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ തീരുമാനിക്കപ്പെടാനിരിക്കുന്നതേയുള്ളു. രണ്ടു പ്രവശ്യകളിലായി നടത്തുന്ന ഇവന്റില്‍ രക്ഷിതാക്കളും കൗമാരക്കാരായ കുട്ടികളും പങ്കെടുക്കുകയും ചെറിയ അളവില്‍ മദ്യ സല്‍ക്കാരത്തില്‍ ഏര്‍പ്പെടുകയും ചെയ്യും.
കോര്‍ക്കും കെറിയുമാണ് ഇതിനായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു സ്ഥലങ്ങള്‍. ഈ പരിപാടിയില്‍ ചില സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ പിന്തുണയും തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്ന് വിന്റ്‌നേര്‍സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നു . ഈ മാസം അവസാനത്തോടെ തന്നെ പുതിയ സ്‌കീം പുറത്തിറക്കിയേക്കും.

Scroll To Top