Wednesday February 22, 2017
Latest Updates

കള്ളുകുടിക്കാനും ഓരോരോ കാരണങ്ങള്‍… ഈ ഐറിഷ്‌കാരുടെ ഒരു കാര്യം !….(ആര്‍തര്‍’സ് ഡേ സ്‌പെഷ്യല്‍ )

കള്ളുകുടിക്കാനും ഓരോരോ കാരണങ്ങള്‍… ഈ ഐറിഷ്‌കാരുടെ ഒരു കാര്യം !….(ആര്‍തര്‍’സ് ഡേ സ്‌പെഷ്യല്‍ )

കള്ളു കുടിക്കാനും കാരണങ്ങള്‍ തേടുകയാണ് ഐറിഷ് ജനത. ഈ ആഴ്ച ഏറ്റവും കൂടുതല്‍ അവര്‍ കുടിച്ചാഘോഷിക്കുന്നത് ആര്‍തര്‍’സ് ഡേ എന്ന പേരിലാണ്.നാളെയാണ്ആര്‍തര്‍’സ് ഡേ .ഐറിഷ് കലണ്ടറില്‍ പുതുതായി ഹോളിഡേ എന്ന് തിരുത്തി ചേര്‍ക്കപ്പെട്ട ദിവസം. അയര്‍ലണ്ടിലെ ഏറ്റവും പ്രമുഖനായിരുന്ന ആര്‍തര്‍ ഗിന്നസ്സിനെ ആദരിക്കാന്‍ കണ്ടെത്തിയ ദിവസം.

2009ലാണ് ദിയാഗോയിലെ വിദഗ്ദ്ധരായ ചില മാര്‍ക്കറ്റിംഗ് ആളുകള്‍ക്ക് ഗിന്നസിനെ ആരും വേണ്ട വിധത്തില്‍ ശ്രദ്ധിക്കുന്നില്ല എന്ന ചിന്ത വന്നത്. അതിനായി അവര്‍ കണ്ടുപിടിച്ച മാര്‍ഗം ഒരു ഇവന്റ് സംഘടിപ്പിക്കുക എന്നതും. പബ്ബുകളില്‍ സംഗീതസഭ സംഘടിപ്പിച്ച് അയര്‍ലണ്ടിന്റെ സംഗീതക്കമ്പത്തെയും പ്രോത്സാഹിപ്പിച്ചു. ഇതിന് ഗിന്നസ് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ടാഗ് ലൈനുംശ്രദ്ധിക്കപ്പെട്ടു. ‘അയര്‍ലണ്ടിന്റെ കഴിവും കാര്യക്ഷമതയും പ്രദര്‍ശിപ്പിക്കാന്‍’എന്നാണ് ടാഗ് ലൈനായി വെബ്‌സൈറ്റ് കൊടുത്തത്.

gunniesകൂടുതല്‍ അളവില്‍ മദ്യം ഒഴുകിയിട്ടും അടുത്ത കള്ളുകുടി പാര്‍ട്ടി എപ്പോഴാണെന്ന ചിന്തയായിരുന്നു അപ്പോഴും. വളരെയധികം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെങ്കിലും ആളുകളുടെ മദ്യ ഉപയോഗത്തിന് കുറവൊന്നും വന്നിട്ടുമില്ല. അടുത്തവര്‍ഷങ്ങളിലായി ഇത്തരം കേസുകള്‍ ആണ് കൂടുതലായും എ ആന്‍ഡ് ഇ വകുപ്പിനെയും ലിവര്‍യൂണിറ്റിനെയും കൂടുതലായി സമീപിക്കുന്നത്. എ ആന്‍ഡ് ഇ ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കുന്നതിലേറെയും മദ്യവുമായി ബന്ധപ്പെട്ട കേസുകളുമായി വരുന്നവരാണ്.

1995നും 2007നും ഇടയില്‍ വന്നവരെക്കാളും കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ ആല്‍ക്കഹോളിക് ലിവര്‍ ഡിസീസുമായി വരുന്നുവെന്നാണ് കണക്കുകള്‍ അറിയിക്കുന്നത്. ഇതില്‍ തന്നെ കൂടുതലും ചെറുപ്പക്കാരായ രോഗികളും. മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും എന്ന പോലെ അയര്‍ലണ്ടിലും ലിവര്‍ സിറോസിസ് പിടിപെട്ട് മരണമടയുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുള്ളതിനെക്കാളും വര്‍ദ്ധിച്ചിട്ടുമുണ്ട്.

മദ്യം എന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഒരു ഡ്രഗ് ആണെന്ന് പലരും മറക്കാറാണ് പതിവ്. പലരെയും ആത്മഹത്യകളിലേക്കും മരണങ്ങളിലേക്കും നയിക്കാന്‍ മദ്യം കാരണമാവാറുമുണ്ട്.

എങ്കിലും ഇന്നും മറ്റേതൊരു അവശ്യവസ്തുക്കളും എന്ന പോലെ മദ്യവും തടസങ്ങളില്ലാതെ വിറ്റു പോകുന്നു. റേഡിയോ, ടെലിവിഷന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവ വഴിയൊക്കെ മദ്യത്തിന്റെ പരസ്യവും യഥേഷ്ഠം വരാറുമുണ്ട്.

സ്‌പോര്‍ട്‌സ് ടീമുകളുമായും പലതരം കളിക്കാരുമായും ഈ പരസ്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു, അതിനാല്‍ തന്നെ മദ്യം കൂടുതലായും യുവാക്കളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

വിലകുറഞ്ഞ മദ്യമാണ് പലപ്പോഴും മദ്യപിക്കുന്ന യുവാക്കളും മുഴുക്കുടിയന്‍മാരും ഉപയോഗിക്കാറ്, അങ്ങിനെയൊരു സാഹചര്യത്തിലാണ് മിനിമം യൂണിറ്റ് െ്രെപസിംഗ് (എംയുപി) നിലവില്‍ വരുത്തിയത്. ഇതുകാരണം തന്നെ മദ്യപാനം മൂലമുണ്ടാകുന്ന മരണം 32 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.

സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ മദ്യക്കമ്പനികള്‍ നടത്തുന്ന സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഇവര്‍ക്ക് നല്ല രീതിയിലുള്ള പരസ്യങ്ങളാണ് ഉണ്ടാക്കിക്കൊടുക്കുന്നത്.

അയര്‍ലണ്ടിലെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ കൂടി പബ്ബില്‍ കൊണ്ടുവരാനുള്ള ധൈര്യം നല്‍കുന്ന തരത്തിലുള്ള ചില പ്രവര്‍ത്തനങ്ങള്‍ കെറി വിന്റ്‌നേര്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമുണ്ട്. കുട്ടികളിലെ മദ്യപാനശീലം നിയന്ത്രിക്കാന്‍ കൂടുതലും രക്ഷിതാക്കള്‍ ശ്രമിച്ചാല്‍ സാധിക്കും.

ആര്‍തര്‍’സ് ഡേ വ്യാഴാഴ്ച്ചയാണെങ്കിലും ആഘോഷം എപ്പോഴേ തുടങ്ങിക്കഴിഞ്ഞു !.ഒരാഴ്ച്ചയെങ്കിലും നീണ്ടു നില്‍ക്കും ഈ ആഘോഷം .പാട്ടും ഡാന്‍സും തുടങ്ങി എല്ലാ വിനോദ പരിപാടികളും ആഘോഷത്തിന് അകമ്പടിയായുണ്ട് .
മദ്യത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് ഒരു അവബോധ പരിപാടി എന്ന നിലയില്‍ അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ഇന്ന് ഒരു ഇവന്റും സംഘടിപ്പിക്കുന്നു. ദിയാഗോ നടത്തിയ മദ്യസല്‍ക്കാര പരിപാടിയുടെ അത്രയും ചര്‍ച്ചചെയ്യപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്യാന്‍ ആ ഇവന്റിന് സാധിക്കുകയില്ലെങ്കിലും മദ്യപാനം ഉണ്ടാക്കിത്തരുന്ന ശാരീരിക പ്രശ്‌നങ്ങളെ കുറിച്ച് കൃത്യമായ ഒരറിവ് ഇതുവഴി ലഭിക്കും.

റോയല്‍ കോളേജ് ഓഫ് ഫിസഷ്യന്‍സിലെ പ്രൊഫസര്‍ ഫ്രാങ്ക് മുറെ ക്ലാസുകള്‍ നിയന്ത്രിക്കും. ഇന്ന് വൈകിട്ട് 6മണിക്ക് കില്‍ഡെയര്‍ സ്ട്രീറ്റില്‍ വച്ചാണ് ഇവന്റ് നടക്കുക.

Scroll To Top