Saturday September 23, 2017
Latest Updates

കള്ളനോട്ട് ആരോപണം: പരാതിക്കാരിക്ക് ലൂക്കനിലെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ 10,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കള്ളനോട്ട് ആരോപണം: പരാതിക്കാരിക്ക് ലൂക്കനിലെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ 10,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഡബ്ലിന്‍: കള്ളനോട്ട് നല്‍കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ഇടപാടുകാരിയെ അപമാനിച്ച മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ 10,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ലൂക്കന്‍ സ്വദേശിനിയായ ഡാന വോയിസ് എന്ന യുവതിക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇവര്‍ ഷോപ്പില്‍ നിന്ന് സാധനം വാങ്ങിയതിനു നല്കിയ 50 യൂറോയുടെ നോട്ട് വ്യാജ നോട്ടാണെന്ന് ആരോപിച്ച് മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ അധികൃതര്‍ ഡാനയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ഡാന നല്കിയ മാനനഷ്ടക്കേസിലാണ് വിധി.

ഡാന കൈമാറിയത് കള്ളനോട്ട് എന്നാരോപിച്ച് നടന്ന തര്‍ക്കത്തില്‍ സ്‌പെന്‍സര്‍ അധികൃതര്‍ അവരെ 40 മിനിട്ടോളം തടഞ്ഞു വച്ചു. ഇത് ഡാനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. ഇതേതുടര്‍ന്നാണ് ഇവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ തീരുമാനിച്ചത്. ലിഫി വാലിയിലെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ അധികൃതരാണ് ഡാനയെ തടഞ്ഞു വച്ചത്. 17 യൂറോ വില വരുന്ന ഒരു സാധനം വാങ്ങാന്‍ നല്‍കിയ 50 യൂറോ നോട്ടാണ് തര്‍ക്കത്തിന് കാരണമായത് .

ഇത് കള്ളനോട്ടാണെന്ന് സെയില്‍സ് ജീവനക്കാരിക്ക് സംശയം തോന്നുകയും ഇതേതുടര്‍ന്ന് മാനേജരെ വിളിച്ച് വരുത്തുകയുമായിരുന്നു. തുടര്‍ന്ന് മാനേജരും ഡാനയും തമ്മില്‍ തര്‍ക്കമായി. ഇതിനെതിരെ ഡാന കോടതിയെ സമീപിക്കുകയായിരുന്നു.

Scroll To Top