Tuesday February 28, 2017
Latest Updates

‘കള്ളനെ കാവലേല്‍പ്പിച്ചാല്‍.’..ഗാര്‍ഡകളുടെ തട്ടിപ്പുകളെ കുറിച്ചും അന്വേഷണം

‘കള്ളനെ കാവലേല്‍പ്പിച്ചാല്‍.’..ഗാര്‍ഡകളുടെ തട്ടിപ്പുകളെ കുറിച്ചും അന്വേഷണം

ലിമറിക്ക്:ഗാര്‍ഡയിലുള്ള തട്ടിപ്പുകാരെ കുടുക്കാനും അന്വേഷണം. ട്രാവല്‍ എക്‌സ്‌പെന്‍സിന്റെ പേരിലും ഓവര്‍ടൈം കാണിച്ചും പല ഉദ്യോഗസ്ഥരും തട്ടിപ്പു നടത്തിയിട്ടുണ്ട് എന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഇപ്പോള്‍ സര്‍വ്വീസിലുള്ളവരുടെയും പിരിഞ്ഞുപോയവരുടെയും പേമെന്റ് റെക്കോഡുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ യൂനിറ്റ് ഫോഴ്‌സ് ഓഫീസര്‍മാര്‍ക്കിടയില്‍ നിന്നും തന്നെയാണ് പരാതി വന്നിരിക്കുന്നത്.
ആരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ചീഫ് സൂപ്രണ്ടിനെ നിയോഗിച്ചുകഴിഞ്ഞുവെന്നാണ് ഗാര്‍ഡ വക്താവ് അറിയിച്ചത്.
ഓവര്‍ടൈം ജോലി ചെയ്തവരോടും കൂടുതലായി ചിലവുകള്‍ ചേര്‍ത്തവരോടും അതേതുതരം ഡ്യൂട്ടിക്കായിരുന്നു എന്നതിന്റെ വിശദീകരണം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉദ്യോഗസ്ഥരുടെ സ്ഥാനത്തേയും കരിയര്‍ മികവിനേയും പരിഗണിച്ചുമാത്രമേ അവരെ ചോദ്യം ചെയ്യലുകളില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ ബഹുമാനിക്കേണ്ട ഉദ്യോഗസ്ഥരെ ബഹുമാനിക്കുക തന്നെ വേണമെന്നും വിശ്വാസ്യ യോഗ്യരായ ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നുമാണ് ഗാര്‍ഡ വൃത്തങ്ങള്‍ പറയുന്നത്

Scroll To Top