Tuesday April 25, 2017
Latest Updates

കള്ളക്കടത്ത് .. സ്വര്‍ണ്ണക്കടത്ത്… മനുഷ്യക്കടത്ത്: ഫയാസിന്റെ ചുറ്റും കേരള മാധ്യമങ്ങള്‍

കള്ളക്കടത്ത് .. സ്വര്‍ണ്ണക്കടത്ത്… മനുഷ്യക്കടത്ത്: ഫയാസിന്റെ ചുറ്റും കേരള മാധ്യമങ്ങള്‍

കൊച്ചി: സോളാര്‍ പ്രശ്‌നം എരിഞ്ഞൊതുങ്ങിയതിനു പിന്നാലെ രാഷ്ട്രീയ കേരളം അടുത്ത വിഷയം ഏറ്റെടുക്കുകയാണ് .നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട് വഴി കേരളത്തിലേക്ക് സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായും ,ഭരണകക്ഷി നേതാക്കളുമായും ബന്ധമുണ്ടെന്ന കണ്ടെത്തലുകള്‍

അടുത്ത കൊടുങ്കാറ്റായി മാറുന്നു എന്നാണ് സൂചന .സോളാര്‍ പ്രശ്‌നത്തില്‍ എടുത്ത നിലപാടുകള്‍ മൂലം മുഖം നഷ്ട്ടപ്പെട്ട പ്രതിപക്ഷവും സോളാര്‍ കേസില്‍ അവസാന നിമിഷംവരെ ആഞ്ഞു പൊരുതിയ പി സി ജോര്‍ജും വിഷയത്തില്‍ സജീവമായി രംഗത്തെത്തി
സ്വര്‍ണക്കടത്തിനു പുറമേ ഫായിസ് എന്ന മുഖ്യപ്രതിയുടെ നേതൃത്വത്തില്‍ കള്ളനോട്ട് കടത്തിയെന്നും പെണ്‍വാണിഭത്തിനു യുവതികളെ വിദേശത്തേക്കു കടത്തിയെന്നും സംശയമുണ്ട്. അതിനാല്‍, രാജ്യാന്തര കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുള്ള ഈ കേസിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗൗരവമായി എടുക്കുമെന്നാണു സൂചന. അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ തെളിവുകള്‍ ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും ഇതിന്റെ വിശദാംശങ്ങള്‍ എത്തും. ഇതിനു തടയാനായി അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നതായാണു വിവരം.

നെടുമ്പാശേരി സ്വര്‍ണ്ണക്കടത്ത് കേസ് എന്‍ഐഎയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അറസ്റ്റിലായ പ്രതി ഫായിസിന്റെ ഇടപാട് സ്വര്‍ണക്കടത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഫായിസിനു പിന്നില്‍ പല പ്രമുഖരുമുണ്ട്. ഫായിസിന്റെ ഉന്നത ബന്ധങ്ങള്‍ അന്വേഷിക്കണം. ഇടപാടില്‍ പോലീസ് കസ്റ്റംസ് ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഗുണം ചെയ്യില്ലെന്നും ജോര്‍ജ് കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് യുഡിഎഫ് കക്ഷി നേതാക്കള്‍ക്കും യുഡിഎഫ് കണ്‍വീനര്‍ക്കും നല്‍കിയിട്ടുണ്ട്.

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഓഫീസറെ ഇന്ന് സസ്‌പെന്‍ഡ് ചെയ്തു . കസറ്റംസ് പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കുമാറിനെയാണ് സസ്പന്റ് ചെയ്തത്. കസ്റ്റംസ് കമ്മീഷ്ണറുടേതാണ് ഉത്തരവ്. കേസില്‍ ഇന്നലെ സിബിഐ സുനില്‍ കുമാറിനെ പ്രതി ചേര്‍ത്തിയിരുന്നു. കള്ളക്കടത്തിന് കൂട്ട് നിന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യകത്മായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സസ്പന്റ് ചെയ്തത്. സുനില്‍കുമാറിന് പുറമെ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷ്ണര്‍ സി. മാധവനേയും സിബിഐ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരായ കേസ്. ഇരുവരുടേയും വീട്ടില്‍ ഇന്നലെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. സംഭവത്തിലെ മുഖ്യകണ്ണി ഫയാസ് ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

ഇതിനിടെ നടി പ്രിയങ്കയുടെ മരണത്തില്‍ ഫയാസിന് പങ്കുണ്ടെന്ന് ആരോപിച്ച് നദിയുടെ അമ്മ രംഗത്തെത്തി . പ്രിയങ്കയുടെ മരണം ആത്മഹത്യയല്ലെന്നും ഫയാസും സുഹൃത്തുക്കളും പീഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നും പ്രിയങ്കയുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫയാസ് മകളെ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നും മന്ത്രിമാരടക്കമുള്ളവരുമായി ബന്ധമുണ്ടെന്നും പ്രിയങ്കയുടെ അമ്മ പറഞ്ഞു. 2011 നവംബര്‍ 26നായിരുന്നു വയനാട് സ്വദേശിയായ പ്രിയങ്ക കോഴിക്കോട് അശോകപുരത്തുള്ള ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് .

ഏതായാലും ഫയാസ് കേരള രാഷ്ട്രീയത്തിലെ പുതിയ ചര്‍ച്ചാ വിഷയമാവുകയാണ് .അടുത്ത ഒരു വിഷയം മാധ്യമങ്ങള്‍ കണ്ടെത്തുന്നത് വരെ ഫയാസ് തന്നെയാവും താരം

Scroll To Top