Sunday April 30, 2017
Latest Updates

കലോത്സവവും നൃത്ത്യാഞ്ജലിയും:രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിക്കുന്നു

കലോത്സവവും നൃത്ത്യാഞ്ജലിയും:രജിസ്‌ട്രേഷന്‍  ഇന്ന്  അവസാനിക്കുന്നു

വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന,” കലോത്സവം & നൃത്ത്യാഞ്ജലി 2013 ‘ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.രജിസ്ട്രഷന്‍ നവംബര്‍ 10 ന് (ഇന്ന് )  അവസാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.മത്സരങ്ങള്‍ നവംബര്‍ 23നും(ശനി) നവംബര്‍ 30 നു(ശനി) മായി സ്വോര്‍ഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുമെന്ന് ഡബ്ലു എം സി ഭാരവാഹികള്‍ അറിയിച്ചു.

മത്സര വിജയികള്‍ക്ക് ട്രോഫി , സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ, ഡിസംബര്‍ 28 നു ,ബ്യുമോണ്ട് ആര്‍ടെന്‍ റിക്രിയേഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ഡബ്ല്യൂ എം സി ക്രിസ്മസ്, ന്യു ഇയര്‍ ആഘോഷങ്ങളില്‍ വച്ച് സമ്മാനിക്കുന്നതാണ്. കൂടാതെ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ പ്രസ്തുത ദിവസം അവതരിപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. സീനിയര്‍ വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് , മലയാളത്തിലെ പ്രസംഗ കലയുടെ കുലപതി , ഡോ : സുകുമാര്‍ അഴിക്കോടിന്റെ സ്മരണാര്‍ത്ഥം ഡബ്ല്യൂ എം സി അയര്‍ലണ്ട് പ്രോവിന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോഫിയും നല്കുന്നതായിരിക്കും .
റജിസ്റ്റര്‍ ചെയ്യുന്നതിനും മത്സരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുംhttp://www.wmcireland.com/  സന്ദര്‍ശിക്കുക.

http://www.wmcireland.com/
കൂടുതല്‍ വിവരങ്ങള്‍ക്ക് :

തോമസ് ആന്റണി 0872450049
സാബു കല്ലുങ്ങല്‍0872955272
സെറിന്‍ ഫിലിപ്പ്0879646100
ഷിജുമോന്‍ ചാക്കോ0872257706
കിംഗ് കുമാര്‍ 0872365378
ഷാജി അഗസ്റ്റിന്‍0868391239
അനിത്ത് എം ചാക്കോ0870557783

Scroll To Top