Monday May 29, 2017
Latest Updates

കറാച്ചിയിലെ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ നരേന്ദ്ര മോഡിയെന്ന് പാക് തീവ്രവാദി നേതാവ് ഹഫീസ് സയിദ്

കറാച്ചിയിലെ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ നരേന്ദ്ര മോഡിയെന്ന് പാക് തീവ്രവാദി നേതാവ് ഹഫീസ് സയിദ്

കറാച്ചി വിമാനത്താവളത്തിലെ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് പാക് ഭീകര സംഘടനയായ ജമാത് ഉദ് ദവയുടെ തലവന്‍ ഹഫീസ് സയിദ് ആരോപിച്ചു. ട്വിറ്ററിലൂടെയാണ് സയിദ് മോഡിക്കെതിരെ ആരോപണം ഉന്നയിച്ചത്. മോഡിയുടെ സുരക്ഷ ഉദ്യോഗസ്ഥരാണ് സ്‌ഫോടനത്തിന് പിന്നിലെന്നും രാജ്യത്തിന് യഥാര്‍ത്ഥ ശത്രുക്കളെ അറിയാമെന്നും സയിദ് ട്വീറ്റ് ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം തെ്ഹരീക് ഇ താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് സയിദ് മോഡിക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്. ഞായറാഴ്ച രാത്രിയാണ് കറാച്ചി ജിന്നാ വിമാനത്താവളത്തില്‍ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 10 പേരും തീവ്രവാദികളാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തിയ തീവ്രവാദികളാണ് ചാവേറാക്രമണം നടത്തിയത്.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സയിദ്. ഇയാള്‍ പാകിസ്ഥാനിലാണ് കഴിയുന്നത്. പിടികിട്ടാപ്പുള്ളികലായ തീവ്രവാദികളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിട്ടുള്ള തീവ്രവാദി നേതാവാണ് സയിദ്.

Scroll To Top