Sunday October 21, 2018
Latest Updates

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയ്‌ക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി,കേസെടുക്കാനുള്ള സ്റ്റേയില്‍ ഇടപെടില്ലെന്ന് കോടതി 

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയ്‌ക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി,കേസെടുക്കാനുള്ള സ്റ്റേയില്‍ ഇടപെടില്ലെന്ന് കോടതി 

ന്യൂ ദല്‍ഹി:കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ കേസെടുക്കുന്നതിനെയുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം വൈദീകരുടെ പിന്തുണയോടെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു.

ജസ്റ്റിസ് കമാല്‍ പാഷയുടെ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഹൈക്കോടതി നല്‍കിയ സ്റ്റേ മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരനായ ഷൈന്‍ വറുഗീസിന്റെ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ നിലപാട് ,പക്ഷേ സുപ്രീം കോടതി സ്റ്റേ നീക്കിയില്ല.ഹൈക്കോടതി അതില്‍ തീര്‍പ്പുകല്‍പ്പിക്കട്ടെ എന്ന് സുപ്രീം കോടതി പറഞ്ഞു.

സാജു വര്‍ഗീസിനെതിരെയുള്ള കേസില്‍ കര്‍ദിനാളിനെയും പരാമര്‍ശിച്ചു ആരോപണങ്ങള്‍ ഗുരുതരമായെങ്കിലും ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ വാദം കേള്‍ക്കുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നും കേസുകള്‍ ഹൈക്കോടതിയില്‍ തന്നെ വാദം തുടരാനും നിര്‍ദേശിച്ചുകൊണ്ടാണ് സുപ്രീം കോടതി കേസ് തള്ളിയത്

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ കേസ് ഏപ്രില്‍ മൂന്നിന് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയത്. കേസില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കര്‍ദിനാളിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ വളരെയധികം ഗൗരവമേറിയതാണെന്നും കോടതി പറഞ്ഞു.

ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഷൈന്‍ വര്‍ഗീസ്, മാര്‍ട്ടിന്‍ പയ്യപ്പള്ളി എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

മാര്‍ട്ടിന്‍ പയ്യപ്പള്ളിക്കുവേണ്ടി ഹാജരായ കപില്‍ സിബ്ബലിനും ഷൈന്‍ വറുഗീസിനുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും ഒരു സിറ്റിംഗിന് ഇരുപത്തഞ്ചു ലക്ഷം രൂപ വീതം നല്‍കിയാണ് വാദിഭാഗം കേസ് നടത്തുന്നത്.

Scroll To Top