Monday January 23, 2017
Latest Updates

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാബാവ സി ബി സി ഐ അധ്യക്ഷന്‍

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാബാവ സി ബി സി ഐ അധ്യക്ഷന്‍

പാലാ :ഭാരതീയ കത്തോലിക്കാ സഭാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) അധ്യക്ഷനായി മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാബാവയെ തെരഞ്ഞെടുത്തു.

ഈ പദവിയിലെത്തുന്ന ആറാമത്തെ മലയാളിയാണ് മാര്‍ ക്ലിമ്മീസ്

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സിബിസിഐ ഉപാധ്യക്ഷന്‍.

നിലവില്‍ കെസിബിസി അധ്യക്ഷനും സിബിസിഐ ഉപാധ്യക്ഷനുമാണ് മാര്‍ ക്ലിമ്മീസ്.

പാലായില്‍ നടക്കുന്ന സിബിസിഐ പ്ലീനറി സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഇന്ന് രാവിലെ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Scroll To Top