Thursday November 15, 2018
Latest Updates

കര്‍ണാടിക് സംഗീത കച്ചേരിയുമായി അയര്‍ലണ്ടിലെ ‘ന്യൂ ജനറേഷന്‍ മലയാളി’ യുവാക്കള്‍ 

കര്‍ണാടിക് സംഗീത കച്ചേരിയുമായി അയര്‍ലണ്ടിലെ ‘ന്യൂ ജനറേഷന്‍ മലയാളി’ യുവാക്കള്‍ 

ഡബ്ലിന്‍:മലയാളികള്‍ക്ക് ഇത് അഭിമാനത്തിന്റെ വേളയാണ്.അയര്‍ലണ്ടിലെ ന്യൂ ജനറേഷന്‍ മലയാളി സമൂഹവും ശുദ്ധ ഭാരതീയ സംഗീതത്തിന്റെ തേന്മഴ പൊഴിച്ചു നമ്മെ കാത്തിരിക്കുന്നു.

അയര്‍ലണ്ടിലെ ശ്രീറാം സ്‌കൂള്‍ ഓഫ് മ്യുസിക്കും,ഇന്ത്യന്‍ ക്ളാസിക്കല്‍ മ്യൂസിക്ക് സൊസൈറ്റി ഓഫ് അയര്‍ലണ്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംഗീത കച്ചേരിയില്‍ അരങ്ങേറുന്നത് അയര്‍ലണ്ടിലെ പുതു തലമുറയില്‍ പെട്ട മലയാളി യുവാക്കളായ പാലക്കാട് സഞ്ജയ് ശിവാനന്ദനും,മാഞ്ഞൂര്‍ വിഷ്ണു ശങ്കറുമാണ്.

വിദ്വാന്‍ അഭിഷേക് ബാബുവാണ് മൃദംഗം വായിക്കുന്നത്.

സംഗീതം ഭാരതത്തില്‍ വെറും ഒരു കലാരൂപമായിട്ടല്ല ഗണിക്കപ്പെട്ടിട്ടുള്ളത്. ഒരു ശാസ്ത്രമായിയിട്ടാണ്, ആത്മ പ്രവാഹമായിട്ടാണ്, നിര്‍മല ഭക്തിയുടെ ബഹീര്‍ സ്ഫുരണമായിട്ടാണ്.ഭാരതമൊഴിച്ചു നിര്‍ത്തി, ലോകത്തെമ്പാടുമുള്ള സംഗീതം നാം പരിശോധിച്ചാല്‍ ഒരു കലാരൂപം എന്നതില്‍ക്കവിഞ്ഞ് മറ്റൊരു തലത്തില്‍ സംഗീതത്തെ അവരാരും തന്നെ സമീപിച്ചതായിക്കാണുന്നില്ല.അത് കൊണ്ട് തന്നെയാണ് അയര്‍ലണ്ട് പോലെയുള്ള മറ്റൊരു സാംസ്‌കാരിക ധാരയില്‍ വളര്‍ന്ന പുതു തലമുറയുടെ സംഗീത ആഭിമുഖ്യം ശ്രദ്ധേയമാവുന്നത്.

ഒക്ടോബര്‍ 27 ന് ശനിയാഴ്ച ഡബ്ലിന്‍ റാത്ത്ഫര്‍ണാമിലെ പിയേഴ്സ് മ്യൂസിയത്തിലാണ് കച്ചേരി നടത്തപ്പെടുന്നത്.

പ്രവേശനം സൗജന്യമാണ്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top