Monday October 22, 2018
Latest Updates

കര്‍ണാടക :കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റി വെച്ചു,ജി പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും 

കര്‍ണാടക :കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റി വെച്ചു,ജി പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും 

ബംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കും നാടകീയതകള്‍ക്കും ഒടുവില്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമെന്ന് പ്രഖ്യാപിച്ച എച്ച്.ഡി കുമാരസ്വാമിയുടെ ചടങ്ങുകള്‍ മാറ്റിവച്ചു. തിങ്കളാഴ്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായതിനാലാണ് ചടങ്ങ് മാറ്റി വച്ചത്. അതിനാല്‍ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കുമെന്ന് പാര്‍ട്ടി ഔദ്യോഗിക നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരമാണ് ചടങ്ങ് മാറ്റിവച്ചത്.

ബി.എസ്.യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടിന് കാത്ത് നില്‍ക്കാതെ രാജിവച്ച പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ വാജു ഭായ് വാല കുമാരസ്വാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. കുമാരസ്വാമിയും ഗവര്‍ണറും ഇന്ന് രാത്രി 7.30ന് നടത്തിയ കൂടിക്കാഴ്ചയിലാണ് സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ ക്ഷണിച്ചത്.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ 30 അംഗ മന്ത്രി സഭ രൂപീകരിക്കാനാണ് തീരുമാനം. മന്ത്രി സഭ തീരുമാനങ്ങള്‍ നാളെ പൂര്‍ത്തിയാകുമെന്നാണ് പാര്‍ട്ടി ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കര്‍ണാടകയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ നിലകൊള്ളുമെന്ന് കുമാരസ്വാമി മാദ്ധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങില്‍ നിരവധി ദേശീയ നേതാക്കള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സോണിയ ഗാന്ധി, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി, സ്റ്റാലിന്‍, എന്നിവര്‍ പങ്കെടുക്കുമെന്നാണ് സൂചന.

അതേസമയം, കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കും. ഡി.കെ. ശിവകുമാറിനെ കെ.പി.സി.സി പ്രസിഡന്റായി നിയമിക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ചയാവും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക.

Scroll To Top