Monday May 29, 2017
Latest Updates

കരുതിയിരിക്കുക !അടുത്ത വര്‍ഷം സൈബര്‍ ആക്രമണം വ്യാപകമാകുമെന്ന് മുന്നറിയിപ്പ്,ഗൃഹോപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടേക്കാം 

കരുതിയിരിക്കുക !അടുത്ത വര്‍ഷം സൈബര്‍ ആക്രമണം വ്യാപകമാകുമെന്ന് മുന്നറിയിപ്പ്,ഗൃഹോപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടേക്കാം 

കോര്‍ക്ക് : അടുത്ത വര്‍ഷം സൈബര്‍ ആക്രമണം വ്യാപകമാകുമെന്ന് മുന്നറിയിപ്പ്. സൈബര്‍ ക്രിമിനലുകള്‍ക്ക് അടുത്ത വര്‍ഷം സുവര്‍ണാവസരമായിരിക്കുമെന്നും ഈ മേഖലയില്‍ നിന്നുള്ള വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. സോഫ്റ്റ്‌വെയര്‍ സെക്യൂരിറ്റി വിദഗ്ദനായ ട്രെന്‍ഡ് മൈക്രോയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സോഫ്റ്റ്‌വെയര്‍ സെക്യൂരിറ്റി കമ്പനിയുടെ യൂറോപ്യന്‍ ആസ്ഥാനം കോര്‍ക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്.

പെഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പുറമേ സ്മാര്‍ട്ട്ഗൃഹോപകരണങ്ങളും സൈബര്‍ ആക്രമണകാരികള്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ക്യാമറ, ഗൃഹോപകരണങ്ങള്‍, സ്മാര്‍ട്ട് ടിവി തുടങ്ങിയഉപകരണങ്ങളിലേക്കും സൈബര്‍ ആക്രമണം വ്യാപിച്ചിരിക്കുകയാണ്. സ്മാര്‍ട്ട് ഡിവൈസുകള്‍ സൈബര്‍ ക്രിമിനലുകളുടെ പുതിയ ലക്ഷ്യമാണെന്ന് സോഫ്റ്റ്‌വെയര്‍സെക്യൂരിറ്റി വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. ആന്‍ഡ്രോയിഡ് ഫോണുകളും സൈബര്‍ ആക്രമണകാരികള്‍ ലക്ഷ്യം വയ്ക്കുന്നു.

മൊബൈല്‍ പെയ്‌മെന്റ് സംവിധാനത്തില്‍ കടന്നുകയറുമെന്നതാണ് മറ്റൊരു ആക്രമണ സാധ്യത.ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനങ്ങളും ആക്രമിക്കപ്പെടാം. പണവും കമ്പനികളുടെ സുപ്രധാന രേഖകളുമാണ് സൈബര്‍ ആക്രമികള്‍ ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട്ഡിവൈസുകളിലെ ഡാറ്റ സംരക്ഷിക്കുന്നത് സംബന്ധിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപകരണ നിര്‍മ്മാതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സോഫ്റ്റ്‌വെയര്‍ സെക്യൂരിറ്റി
വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി.

Scroll To Top