Tuesday February 21, 2017
Latest Updates

കരിഷ്മ കപൂരിനെതിരെ ഭര്‍ത്താവ് കോടതിയെ സമീപിച്ചു; താരജോടികള്‍ വഴിപിരിയുന്നു

കരിഷ്മ കപൂരിനെതിരെ ഭര്‍ത്താവ് കോടതിയെ സമീപിച്ചു; താരജോടികള്‍ വഴിപിരിയുന്നു

ബോളിവുഡ് താരം കരിഷ്മ കപൂറില്‍ നിന്ന് കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട്  ഭര്‍ത്താവ് കോടതിയെ സമീപിച്ചു. കരിഷ്മയുടെ ഭര്‍ത്താവ് സഞ്ജയ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കരിഷ്മസഞ്ജയ് ദമ്പതികളുടെ മക്കളായ സമൈറയും കിയാനും ഇപ്പോള്‍ കരീനയുടെ ഒപ്പമാണ്. നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ലെങ്കിലും കരിഷ്മയും സഞ്ജയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.

അതിനാല്‍ മക്കളെ തനിക്ക് വിട്ടുകിട്ടണമെന്നാണ് സഞ്ജയ് കോടതിയില്‍ ആവശ്യപ്പെട്ടത്. കരീന മക്കളെ കാണാന്‍ പോലും തന്നെ അനുവദിക്കുന്നില്ലെന്നും സഞ്ജയ് നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് കരീശ്മ വ്യക്തമാക്കി. 2003 സെപ്റ്റംബര്‍ 29നാണ് സഞ്ജയും കരിഷ്മയും വിവാഹതിരായത്.

Scroll To Top