Thursday September 21, 2017
Latest Updates

കരിപ്പൂരില്‍ തലനാരിഴയ്ക്ക് വിമാനാപകടം ഒഴിവായി

കരിപ്പൂരില്‍ തലനാരിഴയ്ക്ക് വിമാനാപകടം ഒഴിവായി

 കോഴിക്കോട് :കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം തലനാരിഴക്ക് ഒഴിവായി. രാവിലെ 7.40ന് ജിദ്ദയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പിന്‍ചക്രം പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്‍വശത്ത് ഇടതുഭാഗത്തുള്ള നാല് ചക്രങ്ങളില്‍ ഇടത്തേ അറ്റത്തുള്ള ചക്രമാണ് പൊട്ടിയത്. റണ്‍വേയില്‍ ഇറങ്ങി വിമാനം ഏപ്രണിലേക്ക് നിങ്ങുമ്പോഴായിരുന്നു സംഭവം. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം വഴിമാറ്റിയത്. 

ജീവനക്കാരടക്കം 400 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്. കേടുപാടുകള്‍ തീര്‍ത്ത് വിമാനം ഇന്ന് വൈകീട്ട് ജിദ്ദയിലേക്ക് സര്‍വീസ് പുനരാരംഭിക്കും.

Scroll To Top