Thursday February 23, 2017
Latest Updates

കരാറുകള്‍ക്കതീമായി ഇടപാടുകാരോട് ദ്രോഹകരമായ രീതിയില്‍ പെരുമാറിയ ബാങ്കുകളെ പിടികൂടാന്‍ സെന്‍ട്രല്‍ ബാങ്ക് 

കരാറുകള്‍ക്കതീമായി ഇടപാടുകാരോട് ദ്രോഹകരമായ രീതിയില്‍ പെരുമാറിയ ബാങ്കുകളെ പിടികൂടാന്‍ സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിന്‍:ചില ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് ഉടമകളോട് കരാറുകള്‍ക്കതീമായി ദ്രോഹകരമായ രീതിയില്‍ പെരുമാറിയെന്ന ആക്ഷേപങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഐറിഷ് സെന്‍ട്രല്‍ ബാങ്ക്.

ട്രാക്കര്‍ മോര്‍ട്ട്‌ഗേജുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശദമായി പരിശോധിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ട്രാക്ക് മോര്‍ട്ട് ഗേജില്‍ വായ്പ്പ എടുത്തവരുടെ കരാറു സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സുതാര്യമാക്കും. ബാങ്കിന്റെ ഉപഭോക്തൃ സംരക്ഷണ സംവിധാനം, പണം കടം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളോടും അവരുടെ ഉപഭോക്താക്കളുടെ ഉത്തമ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ശരിയായ ധാരണയോടു കൂടിയ തീരുമാനങ്ങളെടുക്കാന്‍ ഉപഭോക്താവിനെ സഹായിക്കുന്നതിനായി, ബാങ്കുകള്‍ വായ്പ്പസംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അവരോട് വെളിപ്പെടുത്തണമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെടുന്നത്. ഏതാണ്ട് 14000 പെര്‍മനന്റ് റ്റി എസ് ബി മോര്‍ട്ട് ഗേജ് ഉപഭോക്താക്കള്‍ക്ക്, ട്രാക്കര്‍ റേറ്റ് മോര്‍ട്ട് ഗേജ് കരാര്‍ സംബന്ധിച്ച അവകാശങ്ങള്‍ നഷ്ടമായി എ്ന്ന കണ്ടെത്തിയതിനെത്തുടര്‍ന്ന്, സെന്‍ട്രല്‍ ബാങ്ക് ഈ വിഷയത്തില്‍ അമ്പേഷണം നടത്തുകയാണ്. 

ഇതിന്റെ ഫലമായി 22 പേര്‍ക്ക് തങ്ങളുടെ വീടുകള്‍ നഷ്ടപ്പെട്ടു. ബാങ്കുകള്‍ അവരുടെ ട്രാക്കര്‍ മോര്‍ട്ട്‌ഗേജുകള്‍ നഷ്ട പരിഹാരത്തോട് കൂടി പുനസ്ഥാപിക്കാന്‍ നിര്‍ബന്ധിതരായിക്കുകയാണ്. സമാനമായ കേസുകള്‍ മറ്റു ബാങ്കുകളിലും ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പൊതു അന്വേഷണം നടത്തുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

Scroll To Top