Tuesday January 17, 2017
Latest Updates

കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായി; കോര്‍ക്ക് യൂണിവേഴ്‌സിറ്റി  ആശുപത്രിയിലെ നൂറു കണക്കിന് രക്ത സാമ്പിളുകള്‍ വീണ്ടും പരിശോധിക്കണം

കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായി; കോര്‍ക്ക് യൂണിവേഴ്‌സിറ്റി  ആശുപത്രിയിലെ നൂറു കണക്കിന് രക്ത സാമ്പിളുകള്‍ വീണ്ടും പരിശോധിക്കണം

കോര്‍ക്ക്: കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ നൂറു
കണക്കിന് രക്ത സാമ്പിളുകള്‍ വീണ്ടും പരിശോധിക്കേണ്ടി വരുമെന്ന്
റിപ്പോര്‍ട്ട്. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ രക്ത പരിശോധനയ്ക്കായി
രക്ത സാമ്പിള്‍ നല്‍കിയ രോഗികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കമ്പ്യൂട്ടര്‍
സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് നൂറു കണക്കിന് രോഗികളുടെ രക്ത പരിശോധന
ഫലം വീണ്ടും പരിശോധിക്കുകയോ ടെസ്റ്റുകള്‍ ഒരിക്കല്‍ കൂടി നടത്തുകയോ ചെയ്യണ്ട
സാഹചര്യം ഉണ്ടായിരിക്കുകയാണ്. ക്യാന്‍സര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ക്ക്
ചികിത്സ തേടി എത്തിയവരുടെ രക്ത പരിശോധനയാണ് അവതാളത്തിലായിരിക്കുന്നത്.

എത്ര രോഗികളുടെ രക്ത പരിശോധന വീണ്ടും നടത്തേണ്ടി വരുമെന്ന് കൃത്യമായ
കണക്ക് പുറത്ത് വന്നിട്ടില്ല. എങ്കിലും കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത്
നൂറു കണക്കിന് രോഗികളെ ബാധിക്കുമെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടര്‍
സംവിധാനം തകരാറിലായതിനാല്‍ ഇപ്പോള്‍ രക്ത പരിശോധനകള്‍ മാനുവല്‍ ചെക്കിങ്ങ് ആണ്
ചെയ്യുന്നത്. അതുകൊണ്ട് തന്നെ അടിയന്തര പ്രാധാന്യമുള്ള രക്തപരിശോധനകള്‍
മാത്രമേ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ലാബിലേക്ക് നല്‍കാവൂ എന്ന്
നിര്‌ദ്ദേശം ലഭിച്ചതായി ജിപിമാര്‍ സ്ഥിരീകരിച്ചു.

ഈ മാസം 16 നാണ് കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത്. നിലവിലെ പരിശോധനകള്‍
മുടങ്ങിയത് കൂടാതെ നേരത്തെ ചെയ്ത രക്ത പരിശോധനകളുടെ ബാക്കപ്പ് ഫയലുകളും
നഷ്ടപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഡബ്ലിന് പുറത്തെ ഏറ്റവും
തിരക്കേറിയ ആശുപത്രിയിലെ കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലായത് രോഗികളെയും
ആശുപത്രി അധികൃതരെയും ഒരു പോലെ പ്രതിസന്ധിയിലാക്കി.

Scroll To Top