Friday February 24, 2017
Latest Updates

കപ്പയും ബര്‍ഗറും (ഒരു പ്രവാസിയുടെ കേരളപിറവിദിന ചിന്തകള്‍)

കപ്പയും ബര്‍ഗറും (ഒരു പ്രവാസിയുടെ കേരളപിറവിദിന ചിന്തകള്‍)

ജീവിതം മുഖത്തുനോക്കി കൊഞ്ഞനം കുത്തിക്കൊണ്ടിരുന്നപ്പോള്‍ സാമ്പത്തികസുരക്ഷിതത്ത്വം സ്വപ്നം കണ്ട ചെറുപ്പക്കാലം ….

അവിടെ .. പ്രാര്‍ത്ഥനയും അധ്വാനവും ഭാഗ്യവും കൂടിചേര്‍ന്നപ്പോള്‍ ഉണ്ടായ പ്രതിഭാസം .

ഇത് പ്രവാസി ….( ന്യൂ ജനറേഷന്‍ പ്രവാസികള്‍ ക്ഷമിക്കുക ഒരുപക്ഷേ ഇത് നിങ്ങളെപറ്റിയാവില്ല)

പ്രവാസജീവിതം ,സാമ്പത്തികസുരക്ഷിതത്വത്തിലേക്കുള്ള പാലമായി..

ആ പാലത്തിലൂടെ ഉറ്റവര്‍ സുരക്ഷിതമായി യാത്രചെയ്യുന്ന സന്തോഷത്തിലും മറ്റുള്ളവര്‍ ‘ മണ്ടത്തരം’ എന്ന് വിളിച്ചാക്ഷേപിക്കുന്ന പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് എപ്പോഴും പ്രവാസി ആഗ്രഹിക്കുന്നു

അവനെ മഴക്കാലം മോഹിപ്പിക്കുന്നു….

കവലകളിലെയും ചായക്കടകളിലെയും നാട്ടുവര്‍ത്തമാനങ്ങള്‍ ഭ്രമിപ്പിക്കുന്നു….

അമ്മ ഉണ്ടാക്കിത്തരുന്ന കപ്പയും മീനും കൊതിപ്പിക്കുന്നു … .
പലരും ചോദിക്കും …. ഇതൊരു കാപട്യമല്ലേ ?,

ഒരിക്കലുമല്ല

കാരണം പ്രവാസി തന്റെ സംസ്‌കാരത്തെയും സ്‌നേഹബന്ധങ്ങളെയും തന്റെ സ്വപ്നങ്ങളോടൊപ്പം കൂടെ കൂട്ടിയവനാണ്.

ഫോണില്‍കൂടി മാത്രം നാട്ടുവിശേഷ ങ്ങള്‍ അറിയുന്ന, പങ്കെടുക്കാനാവാത്ത പങ്കുവയ്പ്പുകളില്‍
നഷ്ട്ടപ്പെടുന്ന സ്പര്‍ശനങ്ങളില്‍ ,
പ്രീയപ്പെട്ടവരുടെ വിവാഹങ്ങളില്‍, വേദനിക്കുന്ന ,
സ്‌നേഹം തന്ന ഉറ്റവരുടെ വിയോഗങ്ങളില്‍ ഒക്കെ നെഞ്ചുപൊട്ടുന്ന നിസഹായതയെ ആരു മനസിലാക്കും .

വേനലും വര്‍ഷവും മാറിമാറി വരുമ്പോള്‍

പണ്ട് കളിച്ചുനടന്ന , ചൂടും ചൂരും നല്കി വളര്‍ത്തിയ സ്വന്തം നാട്ടിലേക്ക് കൊതിയോടെ ഓടിയെത്തുമ്പോള്‍ കുട്ടിക്കാലത്ത് നാം കണ്ട , അനുഭവിച്ച , പല നല്ല കാര്യങ്ങളും വസ്തുക്കളും , സുഹൃത്തുക്കളും ഇന്നില്ല എന്ന് കണ്ട് , നാം പലര്‍ക്കും അപരിചിതരാണ് എന്ന വേദനിപ്പിക്കുന്ന സത്യം തിരിച്ചറിയുമ്പോള്‍ അവന്‍ മനസിലാക്കുന്നു.. താന്‍ എല്ലാ അര്‍ത്ഥത്തിലും ഒരു പ്രവാസിയായെന്ന് .

sbചൂണ്ടിക്കാണിക്കലുകള്‍ ( ന്യൂജനറേഷന്‍ വക )
1 . ഇവിടുത്തെ പിസയും ബര്‍ഗറും സംസ്‌ക്കാരവും ഇഷ് ട്ടപെടാത്ത അപ്പച്ചന്മാരെ.,അമ്മച്ചിമാരെ . നിങ്ങള്‍ തന്നെയല്ലേ നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് ഞങ്ങള്‍ക്ക് പറഞ്ഞുതന്നത് ?അതുകൊണ്ട് ഒന്ന് അഡ്ജസ്റ്റ് ചെയ്യു .. ,
അതലെങ്കില്‍ അമേരിക്കയിലുമല്ല , ആലപ്പുഴയിലുമല്ല എന്ന അവസ്ഥ വരും.

2 . ലോകം അനുദിനം മാറികൊണ്ടിരിക്കുമ്പോള്‍ നമ്മുടെ നാടും കുറച്ചൊക്കെ മാറണ്ടെ. അതുകൊണ്ട് ഒരുപാട് സ്വപ്നങ്ങളും ഗൃഹാതുരത്വവുമായി നാടിനെ സമീപിക്കാതെയിരിക്കൂ .

3. നഷ്ട്ടപെടലുകളുടെയും വേദനകളുടെയും അമിതഭാണ്‍ഡം വലിച്ചെറിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോഴോ , മാവേലിയേപ്പോലെ വര്‍ഷത്തിലോ നാട്ടില്‍ പോകൂ . അതാ സുഖം , അതാ വേണ്ടതും .jomi

4 . വളര്‍ത്തിവലുതാക്കിയ നാടിനോടുള്ള ആദരവും , ഇന്നത്തെ നാമാക്കിയ ദേശത്തോടുള്ള സ്‌നേഹവും ഒരേപോലെ കൂടെ കൂട്ടൂ …

 
(കില്‍ക്കനിയില്‍ താമസിക്കുന്ന ജോമി ജോസ് ഇടുക്കി ജില്ലയിലെ കമ്പിളികണ്ടം സ്വദേശിയാണ്)

like-and-share

Scroll To Top